വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്തില്ല; ജലസേചനം നടത്താനാകാതെ കര്‍ഷകര്‍
പുല്‍പ്പള്ളി: വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യാത്തതുമൂലം ജലസേചനം നടത്താനാകാതെ കര്‍ഷകര്‍.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കബനി നദിയുമായി അതിരുന്ന കൊളവള്ളി മുതല്‍ മരക്കടവ് വരെ പ്രദേശങ്ങളിലാണ് പാടങ്ങളിലാണ് വൈദ്യുതിയുടെ അഭാവം ജലസേചനത്തിന് തടസമാകുന്നത്. കെ.എസ്.ഇബി എട്ടു മാസം മുമ്പ് ലൈന്‍ വലിച്ച് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചതാണ്. സര്‍ക്കാരും ജില്ലാ പഞ്ചായത്തും അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. എന്നാല്‍ ലൈനും ട്രാന്‍സ്ഫോര്‍മറും ചാര്‍ജു ചെയ്യാന്‍ കെ.എസ്.ഇ.ബി തയാറാകുന്നില്ല. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ പുഞ്ചകൃഷിക്കും പച്ചക്കറികൃഷിക്കും ധാരാളം വെള്ളം വേണമെന്നരിക്കെയാണ് ബോര്‍ഡിന്റെ അനാസ്ഥ. ഭാരിച്ച ചെലവായതിനാല്‍ ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് നദിയില്‍നിന്നു വെള്ളം പമ്പുചെയ്യാന്‍ കര്‍ഷകരില്‍ പലര്‍ക്കും കഴിയുന്നില്ല. വൈദ്യുതി ലഭിച്ചാല്‍ കുറഞ്ഞ ചെലവില്‍ ജലസേചനം സാധ്യമാകുമെന്ന് കൃഷിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."