HOME
DETAILS

ഒരു ലക്ഷം കുടുംബശ്രീ വനിതകള്‍ക്ക് പഠനം: 'സമ'പദ്ധതിയുമായി സാക്ഷരതാ മിഷന്‍

  
backup
December 18 2019 | 12:12 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b5%e0%b4%a8%e0%b4%bf

 


തിരുവനന്തപുരം: വിദ്യാഭ്യാസം വികസനപ്രക്രിയയുടെ ഭാഗമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഭരണഘടന വിഭാവന ചെയ്യുന്ന ഏവര്‍ക്കും വിദ്യാഭ്യാസമെന്ന പൗരാവകാശം നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യത്തെ ജാതീയമായും മതപരമായും വംശീയമായും ലിംഗപരമായും വേര്‍തിരിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ കേരളം മുന്നോട്ടുവയ്ക്കുന്നത് നാമെല്ലാം ഒന്നാണ് എന്ന സന്ദേശമാണ്. വിദ്യാഭ്യാസത്തിലൂടെ നമ്മള്‍ നേടിയ പ്രബുദ്ധതയാണ് ഇതിനു പിന്നില്‍. സാക്ഷരതാമിഷനും കുടുംബശ്രീയും ചേര്‍ന്ന് നടപ്പാക്കുന്ന 'സമ' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടമായി സംസ്ഥാനത്തെ 1000 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗങ്ങളില്‍ 50 വീതം പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്. 1000 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി രണ്ട് തുല്യതാ കോഴ്‌സുകളിലുമായി ഒരു ലക്ഷം പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചുവരുന്നു.
ഈ മാസം 31 വരെയാണ് രജിസ്‌ട്രേഷന്‍. പഠിതാക്കളുടെ കോഴ്‌സ് ഫീസും പരീക്ഷാ ഫീസും പൂര്‍ണമായും കുടുംബശ്രീ വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വനിതാഘടക പദ്ധതിയില്‍ നിന്നോ പൊതുവികസന ഫണ്ടില്‍ നിന്നോ ഇതിനുള്ള തുക വിനിയോഗിക്കും. ഒരു പഠനകേന്ദ്രത്തില്‍ ഒരു സെന്റര്‍ കോര്‍ഡിനേറ്റര്‍ എന്ന തരത്തില്‍ രണ്ടു തുല്യതാ കോഴ്‌സുകള്‍ക്കുമായി മൊത്തം 2000 സെന്റര്‍ കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കും. കുടുംബശ്രീ നിയോഗിക്കുന്ന ഈ സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പ്രതിഫലം സാക്ഷരതാമിഷന്‍ വഹിക്കും.
മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി. മന്ത്രി സി. രവീന്ദ്രനാഥ് സംസാരിച്ചു. 'സമ' ലോഗോ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് നല്‍കി മന്ത്രി എ.സി മൊയ്തീന്‍ പ്രകാശനം ചെയ്തു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല സ്വാഗതവും അസി. ഡയറക്ടര്‍ ഡോ. വിജയമ്മ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  18 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago