പൂവച്ചല്‍ സ്കൂളിന് 50 ലക്ഷം രൂപയുടെ സ്റ്റേഡിയം
കാട്ടാക്കട: പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് 50 ലക്ഷത്തിന്റെ സ്റ്റേഡിയം വരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പൂവച്ചല്ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അന്‍പത് ലക്ഷം രൂപ ചിലവാക്കി സ്റ്റേഡിയം നിര്‍മിക്കുന്നത്.ഇതിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ വി.കെ.മധു നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് പൂവച്ചല്സുധീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിജുമോന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജെ പ്രേമലത, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് കെ. മണികണ്ഠന്, രാജേശ്വരി, സ്റ്റീഫണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജുജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ബി ഡി.ഒ.രാജഗോപാല്‍, പ്രഥമ അധ്യാപിക ജയന്തിദേവി.ബി.സി. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പള്‍ കെ. നിസ, മദര്‍ പി.ടി.എ പ്രസിഡന്റ് ഷമീലാജലീല്, എസ്. വിജയന്, വി.വി ശ്രീകാന്ത് സംസാരിച്ചു. ഇരുന്നൂറ് മീറ്റര്‍ ട്രാക്ക്, പുതിയ ഗ്യാലറി. ഓഫിസ് മുറി, ഹൈമാസ് ലൈറ്റുകള്‍, തുടങ്ങിയവ നിര്‍മിച്ച് നടത്തുന്ന സ്റ്റേഡിയം മാര്‍ച്ച് മാസത്തിന് നിര്‍മാണം പൂര്ത്തിയാകുമെന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."