മട്ടന്നൂര്‍ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം ഇന്ന്
മട്ടന്നൂര്‍: നഗരസഭയില്‍ വിധിയെഴുതാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ഇന്ന് കൊട്ടിക്കലാശം. കഴിഞ്ഞ ഒരുമാസമായി സജീവ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു മട്ടന്നൂരില്‍ മുന്നണികള്‍.
ശരാശരി ജനസംഖ്യ 1345 ആയി കണക്കാക്കിയാണ് വാര്‍ഡ് വിഭജനം നടത്തിയത്. നിലവിലുള്ള വാര്‍ഡുകളുടെ അതിര്‍ത്തിയിലും മാറ്റം വരുത്തിയിട്ടുണ്ട്. മട്ടന്നൂരിനെ നഗരസഭയായി ഉയര്‍ത്തിയതു മുതല്‍ നടന്ന നാല് തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫാണ് ജയിച്ചുകയറിയത്.
1997, 2002, 2007 തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെഅധികാരത്തിലെത്തിയെങ്കിലും 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവച്ചത്. ഇപ്രാവശ്യം ഇരു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കന്മാരും മുന്‍ കൗണ്‍സിലര്‍മാരുമാണ് പല വാര്‍ഡിലും ഏറ്റുമുട്ടുന്നത്. പലപ്രമുഖര്‍ മത്സരിച്ച് ജയിച്ച വാര്‍ഡുകള്‍ ഇത്തവണ വനിതാ വാര്‍ഡുകളായി മാറിയങ്കിലും മികച്ച സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി ഇരുമുന്നണികളും പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു. ഇപ്രാവശ്യം നഗരസഭാ അധ്യക്ഷസ്ഥാനം വനിതാ സംവരണമാണ്.
പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്നു വൈകുന്നേരം അഞ്ചുവരെയാണ് പരസ്യ പ്രചാരണത്തിന്റെ സമയം. എട്ടിന് രാവിലെ ഏഴിനാണ് വോട്ടിങ് തുടങ്ങുക. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശം.
തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന് പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് സി.ഐ, എസ്.ഐമാര്‍ ഉള്‍പ്പെടെ 300ലധികം പൊലിസുകാരെ മട്ടന്നൂര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."