'കുറ്റിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ വേണം'
ചാലക്കുടി : പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് പരിയാരം പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.സി മാത്യുവും മേഴ്സി മാത്യുവും വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദിനം പ്രതി നൂറുക്കണക്കിന് സാധാരണക്കാരായ രോഗികളുടെ ആശ്രയമാണിവിടെ.
മൂന്ന് ഡോകടര്‍മാരുടേയും മൂന്ന് നേഴ്സുമാരുടേയും സേവനം ചുരുങ്ങിയത് ഇവിടെ ലഭ്യമാക്കണമെന്നും കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിര്‍മ്മിച്ച് വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാല്‍ മലയോര മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലേയും കുറ്റിച്ചിറ വില്ലേജില്ലേയും ജനങ്ങള്‍ക്ക് ഈ ആതുരാലയം ആശ്വാസമാക്കുന്നതാണെന്നും ഇവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."