ഒടുവിൽ സഊദി യുവതി മാതാവിനെ കണ്ടുമുട്ടി: ഇരുപത് വർഷങ്ങൾക്ക് ശേഷം ഇന്തോനേഷ്യയിൽ നിന്ന്
റിയാദ്: ഒടുവിൽ സഊദി യുവതി തന്റെ ഇന്തോനേഷ്യൻ മാതാവിനെ കണ്ടു മുട്ടി. നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം. ഇന്തോനേഷ്യയിലെ സഊദി എംബസിയാണ് ഈ അപൂർവ്വ കൂടിച്ചേരലിനു വേദിയൊരുക്കിയത്. ഇപ്പോൾ വീഡിയോ കോൺഫറൻസ് വഴിയാണ് റിയാദിലുള്ള മകളും ഇന്തോനേഷ്യയിലെ മാതാവും പരസ്‌പരം കണ്ടതെങ്കിലും അത്യപൂർവ്വ നേരിട്ടുള്ള കൂടിക്കാഴ്ച്ചക്ക് റിയാദിലോ ജക്കാർത്തയിലോ അവസരമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജക്കാർത്തയിൽ സഊദി എംബസി. ജക്കാർത്തയിൽ സഊദി എംബസിയിലേത്തിയ മാതാവായ ഇന്തോനേഷ്യൻ യുവതി സ്‌കൈപ്പിലാണ് മകളുമായി സംഭാഷണം നടത്തിയത്.
ഈ കൂടിക്കാഴ്ച്ച അപൂർവ്വവും രണ്ട് പേരും തമ്മിൽ സംസാരിച്ചത് എറേ ഹൃദയസ്‌പര്‍ശകമായ സംഭവമായിരുന്നു എന്നാണു ജക്കാർത്തയിൽ സഊദി അംബാസിഡർ ഇസ്സാം ആബിദ് അൽ തഖാഫി പറഞ്ഞത്. അധികം താമസിയാതെ മകളും മാതാവും നേരിട്ട് കാണുന്നതിനായുള്ള സജ്ജീകരണങ്ങൾ എംബസി അധികൃതർ ഒരുക്കുന്നുണ്ട്. ഇന്തോനേഷ്യയിലോ സഊദിയിലോ ആയിരിക്കും കണ്ടുമുട്ടൽ.
തൻ്റെ മൂന്നാം വയസ്സിൽ പിതാവിൻ്റെ വിയോഗത്തെത്തുടർന്ന് സഊദിയിൽ നിന്ന് ഇന്തോനേഷ്യയിലെക്ക് മടങ്ങിയ തൻ്റെ മാതാവിനെ കണ്ടെത്താനായി മകൾ സഊദിയിൽ നിന്നും നടത്തിയ ശ്രമമാണ് ഇരുവരെയും ഈ അത്യപൂർവ്വ കണ്ടു മുട്ടുന്നതിലേക്ക് നയിച്ചത്. ഇതിനായി ജക്കാർത്തയിൽ സഊദി എംബസി പരിപൂർണ്ണ സഹകരണം നൽകുകയും ചെയ്‌തതോടെ മാതാവിനെ കണ്ടെത്തുകയായിരുന്നു. എല്ലാ രേഖകളും പൂർണ്ണ പരിശോധന നടത്തിയപ്പോൾ സഊദി ഭർത്താവിന്റെയും ഇന്തോനേഷ്യൻ ഭാര്യയുടെയും വിവാഹം ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട രേഖകളിൽ നിന്നും വ്യക്തമായെന്നും അംബാസഡർ പറഞ്ഞു. സഊദി അഫയേഴ്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മാതാവിനെ കണ്ടെത്താൻ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."