HOME
DETAILS
MAL
കെ.എം ബഷീറിന്റെ മരണം: ഫൊറന്‍സിക് ലാബിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
backup
December 24 2019 | 08:12 AM
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ഫൊറന്‍സിക് ലാബിന്റെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.
ശ്രീറാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാനായി അന്വേഷണസംഘം വെള്ളയമ്പലത്തെ കെ.എഫ്.സിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യം ഫൊറന്‍സിക് ലാബില്‍ നല്‍കിയിരുന്നു.
ഈ ദൃശ്യം പരിശോധിച്ചതിനാലാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്.
ഫൊറന്‍സിക് ലാബിന്റെ ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."