HOME
DETAILS

പരപ്പ ക്വാറിയുടെ സ്ഥലം അളന്ന് മിച്ചഭൂമി കണ്ടെത്തും: തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ബഹളം

  
backup
August 05 2017 | 19:08 PM

%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%85

തളിപ്പറമ്പ്: അധികൃതരുടെ നിരുത്തരവാദപരമായ മറുപടി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ബഹളത്തിനിടയാക്കി. പരപ്പ ക്വാറി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സമയമില്ലെന്ന് പറയുന്ന താലൂക്ക് സര്‍വേയര്‍ക്ക് പുതിയ ക്വാറി ആരംഭിക്കുന്നതിന് സ്ഥലം അളന്ന് തിരിക്കാന്‍ സമയമെങ്ങിനെയുണ്ടായെന്ന് പരാതിക്കാര്‍ ചോദിച്ചു. കഴിഞ്ഞ വികസന സമിതി തീരുമാനപ്രകാരം തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതരും പരാതിക്കാരന്‍ ഒ.കെ സിറാജുദ്ദീനും ഉള്‍പ്പെടെയുള്ളവരുടെ സംഘം ഓഗസ്റ്റ് ഒന്നിന് സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും മിച്ചഭൂമി അളക്കാന്‍ താലൂക്ക് സര്‍വേയര്‍ ഇല്ലെന്ന വാദം ഉന്നയിച്ച് തടിയൂരാന്‍ ശ്രമിച്ചത് പരാതിക്കാരില്‍ നിന്ന് കടുത്ത പ്രതിഷേധമുയരാന്‍ കാരണമായി.
ഉദയഗിരി പഞ്ചായത്ത് അതിര്‍ത്തിയായ ചാത്തമംഗലത്ത് പുതിയ ക്വാറി ആരംഭിക്കുന്നതിന് സ്ഥലം അളന്നുതിരിച്ച് കുറ്റിയടിക്കാന്‍ താലൂക്ക് സര്‍വേയര്‍ എത്തിയത് ചൂണ്ടിക്കാട്ടി പരാതിക്കാര്‍ വികസന സമിതി മുമ്പാകെ ചോദ്യമുന്നയിച്ചെങ്കിലും അധികൃതര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഏറെ നേരത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷം പരമാവധി വേഗത്തില്‍ സ്ഥലം അളന്ന് മിച്ചഭൂമി കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് ബഹളം അവസാനിച്ചത്.
ആലക്കോട് കാക്കടവ് സെറ്റില്‍മെന്റ് കോളനിയില താസക്കാരിയായ അമ്മിണിയെ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന വിഷയത്തില്‍ പൊലിസിന് പരാതി നല്‍കാന്‍ വികസനസമിതി യോഗം നിര്‍ദ്ദേശിച്ചു.
പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ ദേശീയപാതയോരത്ത് അനധികൃതമായി സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും രാഷ്ട്രീയപാര്‍ട്ടികളുടെ മൂന്ന് കൊടിമരങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ കൊടിമരങ്ങള്‍ മാറ്റുന്നതിന് പരിയാരം പൊലിസില്‍ പരാതി നല്‍കിയതായി ദേശീയപാതാ വിഭാഗം അറിയിച്ചു. തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷനിലും ഡിവൈ.എസ്.പി ഓഫിസിലും ഭിന്നശേഷിക്കാര്‍ക്ക് റാമ്പുകള്‍ നിര്‍മിക്കണമെന്ന പി.പി മോഹനന്റെ ആവശ്യത്തില്‍ പൊതുമരാമത്ത് ബില്‍ഡിങ്‌സ് വിഭാഗത്തിന് പരാതി കൈമാറാന്‍ യോഗം നിര്‍ദേശിച്ചു.
അപകടാവസ്ഥയിലുള്ള തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡ് പുതുക്കിപ്പണിയാന്‍ 35 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ നിരീക്ഷണ കാമറ ഉള്‍പ്പെടെ സ്ഥാപിക്കാനും തീരുമാനമായി. പത്തു സൗജന്യ ഡയാലിസിസ് മെഷിനുകള്‍ ഒരുക്കുന്ന ജോലിയും പുരോഗതിയിലാണ്. ഇതിനായി പ്രത്യേക ട്രാന്‍സ്‌ഫോര്‍മറും ആശുപത്രി വളപ്പില്‍ സ്ഥാപിക്കും. ടാഗോര്‍ വിദ്യാനികേതന് സമീപം പ്രത്യേക ബസ്‌ബേയും പുതിയ ബസ് വെയിറ്റിങ് ഷെല്‍ട്ടറും നിര്‍മിക്കാന്‍ ധാരണയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
താലൂക്ക് ഓഫിസിലെയും മിനി സിവില്‍ സ്റ്റേഷനിലെയും ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് രണ്ട് തുമ്പൂര്‍മൂഴി മോഡല്‍ ജൈവസംസ്‌കരണ യൂണിറ്റുകള്‍ താലൂക്ക് ഓഫിസ് വളപ്പില്‍ സ്ഥാപിക്കാനും തീരുമാനമായി. തൃച്ചംബരം ദേശീയപാതയിലെ അപകടാവസ്ഥയിലുള്ള ബസ് വെയിറ്റിങ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കാന്‍ കരാറെടുത്തവര്‍ പിന്‍വാങ്ങിയതിനാല്‍ പുതിയ ടെണ്ടര്‍ വിളിച്ചിരിക്കയാണെന്ന് ദേശീയപാത അധികൃതര്‍ വെളിപ്പെടുത്തി.
സഹകരണ ആശുപത്രിക്കും താലൂക്ക് ആശുപത്രിക്കും ഇടയിലുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടുത്തദിവസം തന്നെ നടപടികള്‍ ഉര്‍ജിതമാക്കും. നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷനായി. തഹസില്‍ദാര്‍ കെ. സുജാത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം. മാനസന്‍, കെ.ആര്‍ ചന്ദ്രശേഖരന്‍, പി.വി നാരായണന്‍ നമ്പ്യാര്‍, ശ്രീകണ്ഠപുരം നഗരസഭാ വൈസ് ചെയര്‍മാന്‍ നിഷിത റഹ്മാന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  a month ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  a month ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  a month ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  a month ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  a month ago