HOME
DETAILS

ഇരിട്ടി പുഴയിലെ പുതിയ പാലം: കണ്‍സള്‍ട്ടന്‍സിയുടെ വീഴ്ച അന്വേഷിക്കും

  
backup
August 05 2017 | 19:08 PM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%be

ഇരിട്ടി: കനത്ത മഴയെത്തുടര്‍ന്ന് ഇരിട്ടിപ്പുഴയിലുണ്ടായ കുത്തൊഴുക്കില്‍ പുതിയ പാലത്തിനായി നിര്‍മിച്ച പൈലിങ് ഒഴുകിപ്പോയ സംഭവത്തില്‍ കെ.എസ്.ടി.പിയുടെ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ വീഴ്ചയും അന്വേഷിക്കുന്നു. പുതിയ പാലത്തിന്റെ ഡിസൈന്‍ ഉറപ്പാക്കുന്നതില്‍ ജാഗ്രതക്കുറവ് സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകറിന്റെയും കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ അജിത് പാട്ടീലിന്റെയും നേതൃത്വത്തില്‍ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. പാലം സന്ദര്‍ശനത്തിനിടെ മരാമത്ത് സെക്രട്ടറി ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.
ചെന്നെയില്‍ നിന്നുള്ള ഐ.ഐ.ടി സംഘത്തെ കൊണ്ട് സ്ഥലം സന്ദര്‍ശിപ്പിച്ച് സര്‍ക്കാര്‍ തലത്തില്‍ അഭിപ്രായം തേടാനും തീരുമാനിച്ചു. യഥാര്‍ഥ പാലം താങ്ങേണ്ട തൂണ്‍ ഉറപ്പിക്കേണ്ട പൈലിങ് തൂണാണ് ഒഴുകിയത്. ഇത് ടെസ്റ്റ് പൈലിങായിരുന്നെന്നും ഭാര പരിശോധന നടത്തിയ ശേഷമേ ഉറപ്പാക്കുമായിരുന്നുള്ളൂവെന്നുമുള്ള വാദം കെ.എസ്.ടി.പിയും ലോക ബാങ്കും തള്ളിക്കളഞ്ഞാണ് കര്‍ശന ഇടപെടല്‍ നടത്തിയത്. രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള പാലം നിര്‍മാണം വിദഗ്ധന്‍ കൂടിയായ കാര്‍ത്തിക്കുമായി രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകബാങ്ക് സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെയും ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെയും അഭിപ്രായം അറിഞ്ഞശേഷം പാലം നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്നാണ് തീരുമാനം. കല്ലടയാറിന്റെ മുകളിലൂടെയുള്ള ഏനാത്ത് പാലം തകര്‍ന്നത് ഓര്‍മിപ്പിച്ചായിരുന്നു മരാമത്ത് സെക്രട്ടറി സന്ദര്‍ശന വേളയില്‍ കരാറുകാരുടെയും കണ്‍സള്‍ട്ടന്‍സിയുടെയും പ്രതിനിധികളോടു സംസാരിച്ചത്.
കെ.എസ്.ടി.പി തന്നെ മാതൃകയായി ഉയര്‍ത്തികാട്ടുന്ന പൊന്‍കുന്നം-തൊടുപുഴ റോഡ് ഉള്‍പ്പെടെ നിര്‍മിച്ച മികച്ച കരാറുകാരനാണ് തലശേരി-വളവുപാറ റോഡിലെ റീച്ച് പുനര്‍നിര്‍മിക്കുന്നത്. ഇപ്പോള്‍ തന്നെ കെ.എസ്.ടി.പി പ്രതീക്ഷിച്ചതിലും അധികം പ്രവൃത്തികളും ഇവിടെ നടന്നിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ പാലം നിര്‍മാണത്തില്‍ കരാറുകാരെക്കാള്‍ ഉപരിയായി കണ്‍സള്‍ട്ടന്‍സിക്ക് വീഴ്ച വന്നുവെന്നാണ് നിരീക്ഷണം. സംസ്ഥാനത്ത് ഉയരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പാലങ്ങളില്‍പെട്ടതാണ് ഇരിട്ടി. ഇതിന്റെ തൂണിന് 12 മീറ്ററോളം ഉയരം വരും. 48 മീറ്റര്‍ നീളത്തില്‍ വരുന്ന മൂന്നു സ്പാനുകളാണ് ഉണ്ടാവുക. ഇതില്‍ രണ്ടു തൂണ്‍ പുഴയിലാണ്. പായം പഞ്ചായത്തിന്റെ തീരത്തുള്ള പൈലിങ്ങാണ് ഒഴുകിപ്പോയത്. നാലു മീറ്ററില്‍ കുറഞ്ഞ ആഴത്തിലായിരുന്നു പൈലിങ്ങ്. ഇതിനുള്ളില്‍ കാഠിന്യമുള്ള പാറ കിട്ടിയെന്നായിരുന്നു പറഞ്ഞിരുന്നത്. കുടക് വനാന്തരങ്ങളില്‍ നിന്ന് ഉത്ഭവിച്ചെത്തുന്ന ബാരാപ്പുഴയും വയനാടന്‍ ചുരത്തിലൂടെ എത്തുന്ന ബാവലിപുഴയും സംഗമിച്ച് ഒഴുകുന്ന വളപട്ടണം പുഴയ്ക്ക് കുറുകെയാണ് ഇരിട്ടി പാലം. മഴക്കാലത്ത് സ്ഥിരമായി ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറകളടക്കം ഒലിച്ചെത്തുന്ന കുത്തൊഴുക്കുള്ള പുഴയെന്നതിനൊപ്പം വേനല്‍കാലത്ത് പഴശി അണക്കെട്ടിന്റെ സംഭരണിയുമാണിത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  a month ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  a month ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  a month ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  a month ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  a month ago