മഹാരാഷ്ട്രയില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആയേക്കും; മന്ത്രിസഭാ വികസനം ഈ മാസം 30 ന്
ന്യൂഡല്‍ഹി: എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഈ മാസം 30 ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.
അജിത് പവാര്‍ നാടകീയമായി ഫഡ്നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ഏവരേയും ഞെട്ടിച്ചിരുന്നു. എന്‍.സി.പിയില്‍ വിമതനീക്കം നടത്തി ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍, നവംബര്‍ 23 നായിരുന്നു ഫട്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രിംകോടതി ഉത്തരവിനു ശേഷം അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും രാജിവെക്കുകയായിരുന്നു.
ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ തന്നെ അജിത് പവാറിനെതിരേ എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് അന്വേഷിക്കുന്ന ഒന്‍പത് കേസുകള്‍ ബി.ജെ.പി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 48 മണിക്കുറിനുള്ളിലായിരുന്നു അഴിമതിക്കേസുകളില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
പിന്നീട്, ഉദ്ധവ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അജിത് എന്‍.സി.പി പാളയത്തിലേക്ക് തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."