HOME
DETAILS
MAL
പാലിശ്ശേരിയില്‍ കടല്‍ഭിത്തി പണിയാന്‍ 15 ലക്ഷം
backup
August 05 2017 | 19:08 PM
തലശ്ശേരി: കടലാക്രമണം രൂക്ഷമായ പാലിശ്ശേരി കടല്‍ഭിത്തി പണിയാന്‍ സര്‍ക്കാര്‍ 15 ലക്ഷം രൂപ അനുവദിച്ചു. മഴ മാറിയാലുടന്‍ പ്രവൃത്തി ആരംഭിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച എ.എന്‍ ഷംസീര്‍ എം.എല്‍.എ പറഞ്ഞു. ഇറിഗേഷന്‍, റവന്യൂ ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. പാലിശ്ശേരി കടവത്ത് പ്രദേശത്തെ കടലോരത്തെ ഭിത്തിയാണ് തകര്‍ന്നിരുന്നത്. ഇതുമൂലം പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. കടല്‍ഭിത്തി പുനസ്ഥാപിക്കാന്‍ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും കടലോരവാസികളുടെ ആശങ്ക അകറ്റുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടല്‍പ്പാലം മുതല്‍ പാലിശ്ശേരി വരെയുള്ള 1.6 കിലോമീറ്റര്‍ ദൂരത്ത് പുലിമുട്ട് നിര്‍മിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."