'പഠിക്കുന്ന കാലത്ത് തൊട്ടടുത്ത മുറിയില്‍, തുടര്‍ന്നിങ്ങോട്ട് 50 വര്‍ഷത്തെ ബന്ധം': ജസ്റ്റിസ് മദന്‍ ബി. ലോകൂറിന്റെ യാത്രയയപ്പ് ചടങ്ങില്‍ വികാരഭരിതനായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ഡിസംബര്‍ 30ന് വിരമിക്കുന്ന സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലോകൂറിന് അഭിഭാഷക സംഘടന യാത്രയയപ്പു നല്‍കി. വളരെ വികാരഭരിതനായാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യോഗത്തില്‍ സംസാരിച്ചത്.
'എനിക്ക് ഇത് വികാരനിര്‍ഭരമായ നിമിഷം. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് 50 വര്‍ഷത്തെ പഴക്കമുണ്ട്. കോളജില്‍ വിദ്യാഭ്യാസ കാലത്ത് 1971 ല്‍ ഞങ്ങള്‍ തൊട്ടടുത്തുള്ള മുറികളില്‍ ആണ് താമസിച്ചിരുന്നത്. ഞാന്‍ അക്കാലത്ത് ഡല്‍ഹി സൈന്റ് സ്റ്റീഫന്‍സ് കോളജില്‍ ഹിസ്റ്ററിയില്‍ പി.ജി ചെയ്യാന്‍ പോയി. ജസ്റ്റിസ് ലോകൂര്‍ നിയമ വിദ്യാഭ്യാസത്തിനും.
പിന്നീട് അസം ഹൈക്കോടതിയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ജസ്റ്റിസ് ലോകൂര്‍ എന്റെ ചീഫ് ജസ്റ്റിസും ഞാന്‍ രണ്ടാമത്തെ സീനിയര്‍ ജഡ്ജും. ജസ്റ്റിസ് ലോകൂര്‍ സുപ്രിം കോടതിയില്‍ നിന്ന് വിരമിക്കുമ്പോള്‍ എനിക്ക് എന്റെ വലത് കൈ ആണ് നഷ്ടമാകുന്നത്'- രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
'സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന്റെ കേസുകള്‍ കേള്‍ക്കുന്ന വേളയില്‍ ജസ്റ്റിസ് ലോകൂര്‍ വിശാലമായ സമീപനം സ്വീകരിച്ചു. ജസ്റ്റിസ് ലോകൂര്‍ ജനങ്ങള്‍ക്ക് വേണ്ടിയും ഇരകള്‍ക്ക് വേണ്ടിയും നിലകൊള്ളുന്ന ജഡ്ജി ആയിരുന്നു'- അദ്ദേഹം ഓര്‍മിച്ചു.
അഭിഭാഷകന്‍ ആയും ജഡ്ജി ആയും ആദ്യം എത്തുമ്പോള്‍ നിരവധി ക്ലേശങ്ങള്‍ നേരിട്ടുവെന്നും അതു മറികടക്കാന്‍ സഹായിച്ച ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്കും അക്കാലത്തെ ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും നന്ദി അറിയിക്കുന്നാതായും മറുപടി പ്രസംഗത്തില്‍ മദന്‍ ബി. ലോകൂര്‍ പറഞ്ഞു.
ജഡ്ജിമാരുടെ മാത്രം അല്ല, അഭിഭാഷകരുടെയും നിക്ഷ്പക്ഷതയും സ്വാതന്ത്ര്യവും ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനായാല്‍ മറ്റ് വിഷയങ്ങള്‍ ഒക്കെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."