രാജ്യത്തെ 130 കോടി ജനങ്ങളെയും ആര്‍.എസ്.എസ് കാണുന്നത് ഹിന്ദുക്കളായി- മോഹന്‍ ഭാഗവത്
ഹൈദരാബാദ്: മതത്തിനും സംസ്‌ക്കാരത്തിനും അതീതമായി രാജ്യത്തെ 130 കോടി ജനങ്ങളെയും സംഘ്പരിവാര്‍ കാണുന്നത് ഹിന്ദുക്കളായാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്.
ദേശീയബോധമുള്ള, രാജ്യത്തിന്റെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബഹുമാനമുള്ള എല്ലാവരും ഹിന്ദുക്കളാണ്. അതിനാല്‍, മതഭേദമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളെയും ആര്‍.എസ്.എസ് ഹിന്ദുക്കളായാണ് കാണുന്നത്. ഭഗവത് പറഞ്ഞു.
മുഴുവന്‍ സമൂഹവും നമ്മുടേതാണ്. അത്തരത്തിലൊരു ഐക്യം ഉണ്ടാക്കാനാണ് ആര്‍,എസ്.എസ് ലക്ഷ്യമിടുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
ഹിന്ദു എന്നു പറഞ്ഞാല്‍ ഇന്ത്യയെ മാതൃരാജ്യമായി അംഗീകരിക്കുന്നവരാണ്. ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്. അവിടുത്തെ ജനങ്ങള്‍, വെള്ളം, ഭൂമി, ജീവജാലങ്ങള്‍, കാട് എങ്ങിനെ എല്ലാതും അവരുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്‌ക്കാരവും അവന് ഏറെ പ്രധാനമാണെന്നും ഭഗവത് പറഞ്ഞു.
രാജ്യത്തോടും ജനങ്ങളോടും ജലത്തോടും മണ്ണിനോടും ജന്തുക്കളോടും രാജ്യത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തോടും കൂറുള്ളവരുമാണ് ഹിന്ദുക്കള്‍.
ഇന്ത്യയുടെ മക്കളെല്ലാം ഹിന്ദുക്കളാണ്. ഏത് ഭാഷ സംസാരിക്കുന്നവരായാലും ഏത് മേഖലയില്‍ നിന്നായാലും ഏത് ആരാധന നടത്തുന്നവരായാലും ഹിന്ദുക്കളാണ്. അതുകൊണ്ടാണ് 130 കോടി ജനതയെയും ഞങ്ങള്‍ ഹിന്ദുക്കളായി കാണുന്നത്.
നാനാത്വത്തില്‍ ഏകത്വം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ നമ്മുടെ രാജ്യം ഒരു പടി മുന്നിലാണ്. നാനാത്വത്തില്‍ ഏകത്വമല്ല, ഏകത്വത്തില്‍ നാനാത്വമാണ് നമുക്കുള്ളത്. നമ്മള്‍ വൈവിധ്യങ്ങള്‍ക്കിടയില്‍ ഏകത്വം തിരയുകയല്ല. വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വമാണ് നമുക്കുള്ളതെന്നും ഭാഗവത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."