HOME
DETAILS

ഹിന്ദുക്കളുടെ വക്താവാകാന്‍ മോഹന്‍ ഭാഗവത് ശ്രമിക്കേണ്ട: ഡി രാജ

  
backup
December 27 2019 | 05:12 AM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b4%be

 

മലപ്പുറം: ഇന്ത്യയിലെ നൂറുകോടിയിലേറെ വരുന്ന ഹിന്ദുക്കളുടെ വക്താവാകാന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ശ്രമിക്കേണ്ടെന്ന് സി.പി.ഐ ദശീയ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.
മോഹന്‍ ഭാഗവത് ആര്‍.എസ്.എസ് മേധാവി മാത്രമാണെന്നും ഹിന്ദുക്കളെ പ്രതിനിധീകരിക്കാനും അവര്‍ക്ക് വേണ്ടി സംസാരിക്കാനും അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രാജ പറഞ്ഞു.
ബി.ജെ.പിയുടെ പതനം തുടങ്ങിയെന്നും ആര്‍.എസ്.എസും ബി.ജെ.പിയും ഇന്ത്യയെയും ഇന്ത്യന്‍ ഭരണഘടനയെയും അവഹേളിക്കുകയും അവമതിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വത്തിന്റെ പേരുപറഞ്ഞ് രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കാനാവില്ല. മതത്തിന്റെ പേരില്‍ പൗരത്വം തീരുമാനിക്കുന്നത് തെറ്റായ രീതിയാണെന്നും രാജ പറഞ്ഞു. പൗരത്വ പ്രശ്‌നത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജ പ്രചാരണം നടത്തുന്നതിന് പിന്നില്‍ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ വിഭാഗമാണ്. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ വിഭാഗം പ്രത്യേക യോഗം ചേര്‍ന്നിരുന്നെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും പറഞ്ഞ ഡി.രാജ, വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന ബി.ജെ.പി അതിന്റെ ഉത്തരവാദിത്വം മറ്റു സംഘടനകളില്‍ ആരോപിക്കുകയാണെന്നും കുറ്റപ്പെടുത്തി.
രാജ്യത്ത് ആഭ്യന്തരയുദ്ധ സമാനമായ സാഹചര്യമാണുള്ളത്. എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ്. സാമൂഹികമായും സാമ്പത്തികമായും രാജ്യം തകര്‍ന്നുകിടക്കുകയാണ്. ഈ സന്ദര്‍ഭത്തിലും വര്‍ഗീയത പറയാനായി മാത്രമാണ് സര്‍ക്കാര്‍ വായ തുറക്കുന്നത്. നിലംപരിശായ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ല. തൊഴിലാളികളും കര്‍ഷകരും വേദനയുടെ ആഴങ്ങളിലാണ്.
പൗരത്വ നിയമത്തിനെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിച്ചാണ് നീങ്ങുന്നതെന്നും കേരളത്തില്‍ ഒരേ വേദിയില്‍ പ്രതിഷേധിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വി.ചാമുണി, പി.കെ കൃഷ്ണ ദാസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  23 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  23 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  23 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  23 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  23 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  23 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  23 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  23 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  23 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  23 days ago