HOME
DETAILS

കനോലി കനാല്‍ ശുദ്ധീകരിക്കാന്‍ ചരിത്ര ദൗത്യവുമായി വിഖായ

  
backup
December 15 2018 | 06:12 AM

conolly_canal-cleaning-by-viqaya

 

കോഴിക്കോട്: മനോഹരങ്ങളായ നഗരങ്ങളെല്ലാം തന്നെ നദികളാലോ തോടുകളാലോ സുന്ദരമാക്കപ്പെട്ടവയാണ്. കോഴിക്കോടിനെ ഒരു കാലത്ത് കാനോലി കനാല്‍ സുന്ദരമാക്കിയിരുന്നു. നിരവധി തോണികളും ചങ്ങാടങ്ങളും ഇടതടവില്ലാതെ ഈ കനാലില്‍ക്കൂടി ഒഴുകി നടന്നിരുന്നു. ഇന്ന് കനോലി കനാല്‍ നഷ്ടസൗഭാഗ്യങ്ങളുടെ കഥകള്‍ അയവിറക്കുകയാണ്. ഈ കനാല്‍ വൃത്തിയാക്കാന്‍ വിഖായ വളണ്ടിയര്‍മാര്‍ ഇറങ്ങുകയാണ്.

പുതിയറയിലും എലത്തൂരും ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള സംവിധാനം കനോലി ചെയ്തിരുന്നു. ആദ്യകാല രേഖകളില്‍ പുതിയറ എന്ന സ്ഥലം പുതിയ ചിറ എന്ന പേരിലാണ് കാണുന്നത്. ഉപ്പുവെള്ളം കയറുന്നതു തടയുന്നതിന് പുതിയതായി ചിറ കെട്ടിയതിനാലാണ് ഈ പ്രദേശത്തെ പുതിയ ചിറ എന്നു വിളിച്ചുവന്നത്. പുതിയ ചിറ പിന്നീട് കോഴിക്കോട്ടുകാര്‍ക്ക് പുതിയറയായി. 1845ലാണ് കനോലി കനാലിന്റെ രൂപരേഖ മദ്രാസ് ഗവണ്‍മെന്റിനു കനോലി സമര്‍പ്പിക്കുന്നത്. 1846ല്‍ ഇത് അനുവദിച്ചുകൊണ്ട് ഉത്തരവായി. 1848ല്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. പൊന്നാനിയില്‍നിന്ന് ചാവക്കാട് വരെയുള്ള ഭാഗത്തിന് 12416 രൂപ ചെലവായതായി രേഖകളില്‍ കാണാം. തുടക്കത്തില്‍ കൃഷിക്കായി ഈ കനാലിലെ വെള്ളം ഉപയോഗിച്ചിരുന്നു. ഇന്നത്തെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം ഗ്രൗണ്ട്, ബേബി മെമ്മോറിയല്‍ ആസ്പത്രി എന്നീ സ്ഥലങ്ങളെല്ലാം ഒന്നാന്തരം വയലേലകളായിരുന്നു.
1900 ഫിബ്രവരി അഞ്ചിന് അവര്‍ കനോലി കനാലിന്റെ ഇരുകരയും ബലപ്പെടുത്തുവാന്‍ ഒരു ശ്രമം നടത്തിയതായി രേഖകളില്‍ കാണുന്നു.
ഈ കനാലിന്റെ ഏകദേശരൂപം 1889ല്‍ ഇങ്ങനെ. കനോലി കനാല്‍ (കൈവഴി) അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. റെയില്‍വേ പാത വടക്കോട്ട് നീട്ടുന്നതിന്റെ ഭാഗമായി നമുക്കു ചെലവേറിയിരിക്കുന്നതിനാലാണിത്. ഈ കനാല്‍ കല്ലായിപ്പുഴയ്ക്കും സമുദ്രത്തിനും അടുത്തു കിടക്കുന്നതുകൊണ്ട് ഇതു നികത്തി തെങ്ങുകൃഷി ചെയ്യുന്നതാണ് ലാഭകരം കോഴിക്കോട് തഹസില്‍ദാര്‍ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ക്ക് 1889 ജൂലായ് ആറിന് എഴുതിയ കത്താണിത്.

പുതിയറ ചീര്‍പ്പായിരുന്നു പലപ്പോഴും വില്ലനായി പുറത്തു വന്നിരുന്നത്. അതുപോലെ തന്നെ എലത്തൂര്‍ ബണ്ടും. അനവധി ഹര്‍ജികള്‍, ഉപ്പുവെള്ളം കയറി കൃഷിനാശം സംഭവിക്കുന്നതിനെതിരെ കളക്ടറേറ്റിലേക്ക് ഒഴുകി. എന്നാല്‍ പൊന്നാനി കോടതിയുടെ 1920ലെ സുപ്രസിദ്ധമായ ഒരു വിധിയെത്തുടര്‍ന്ന് പരാതികള്‍ക്ക് വിരാമമായി. കനോലി കനാല്‍ ജലഗതാഗതത്തിനായി ഉണ്ടാക്കിയ ഒരു കനാലാണെന്നും അത് കുടിക്കുവാനോ കൃഷിക്കുപയോഗിക്കുവാനോ വേണ്ടി ഉണ്ടാക്കിയതല്ലെന്നും അതിനാല്‍ സര്‍ക്കാറിനു കൃഷിയെ സംരക്ഷിക്കേണ്ടതായ ഒരു ബാധ്യതയും ഇല്ലെന്നും വിധി വന്നു. സത്യത്തില്‍ അതായിരുന്നുതാനും ശരി. 1924ലെ കനോലി കനാലിലെ തോണികളുടെയും മറ്റും കണക്കെടുപ്പു നടന്നു. ഒളവണ്ണയില്‍ 538 തോണികളും 2035 ചങ്ങാടവുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കല്ലായിയിലാകട്ടെ 234 തോണികളും 506 ചങ്ങാടവുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബ്രിട്ടീഷുകാര്‍ക്കാകട്ടെ 2000 ബോട്ടുക(തോണി)ളാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത്.

ഇന്ന് ഇപ്പോള്‍ ഈ പ്രൗഢിയൊന്നും കനോലി കനാലിനില്ല. കുടിക്കുവാനോ കുളിക്കുവാനോ കൃഷിക്കോ ഗതാഗതത്തിനോ ഒന്നിനും ഉപയോഗ യോഗ്യമല്ലാതെ രോഗങ്ങള്‍ പടര്‍ത്താനും ദുര്‍ഗന്ധം വമിക്കാനും മാത്രം ഒരു കനാല്‍. ഇവിടെ ഒരു നിയോഗം പോലെ സന്നദ്ധ സേവന രംഗത്ത് മലയാളിയുടെ അംഗീകാരത്തിന്റെ കയ്യൊപ്പ് നേടിയ എസ് കെ എസ് എസ് എഫ് വിഖായ രംഗത്തിറങ്ങുകയാണ്. 16ന് കാലത്ത് 8 മണി മുതല്‍ കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിച്ചു കൊണ്ട് ജില്ലാ കലക്ടര്‍, മേയര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിഖായ ആക്ടീവ് അംഗങ്ങള്‍ നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കനാലിന്റെ ശുചീകണത്തിലൂടെ കോഴിക്കോട് നഗരത്തിന്റെ സൗന്ദര്യത്തിന് പുതിയ വര്‍ണം നല്‍കുകയാണ്. എല്ലാ സഹൃദയരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  15 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago