ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേത്
തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടി.വി ഇബ്രാഹിം, എന്‍.എ നെല്ലിക്കുന്ന്, പാറക്കല്‍ അബ്ദുല്ല, പി.കെ ബഷീര്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷല്‍ ഓഫിസര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സില്‍നിന്ന് ബിലീവേഴ്സ് ചര്‍ച്ച് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാമെന്ന് റവന്യൂ അഡിഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് അധ്യക്ഷനായ നാലംഗ സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.
തുടര്‍ന്ന് മന്ത്രിസഭ ഇത് അംഗീകരിക്കുകയായിരുന്നു. ചെറുവള്ളി എസ്റ്റേറ്റില്‍ 2,263 ഏക്കര്‍ ഭൂമിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."