വനിതാമതില്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഭീഷണി
ഹരിപ്പാട്: ജനുവരി ഒന്നാം തിയതിയിലെ വര്‍ഗീയ വനിതാമതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ -തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുമാരപുരം പഞ്ചായത്ത് ഭരണസമിതിയുടെ ഭീഷണി. മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ മസ്ട്രോള്‍ നല്‍കില്ല, പഞ്ചായത്ത് ആനുകൂല്യങ്ങള്‍ നിഷേധിക്കും എന്നിവയാണ് ഭരണസമിതിയുടെ ഭീഷണി. ഇതിനെതിരെ കുമാരപുരം നോര്‍ത്ത്-സൗത്ത് മണ്ഡലം കമ്മിറ്റികള്‍ ശക്തമായി പ്രതിക്ഷേധിച്ചു. തൊഴിലാളികളെ നിര്‍ബന്ധിച്ച് മതിലില്‍ അണിചേര്‍ത്താല്‍ ശക്തമായി പ്രതിരോധിക്കുവാനും തീരുമാനിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രന്, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ.സുധീര്‍, എം.എം ബഷീര്‍, എസ്.വിനോദ് കുമാര്‍, ലക്ഷ്മണന് പിള്ള, സ്റ്റീഫന്‍ ജേക്കബ്ബ്, പി.ജി ഗോപി, ഡി മന്മഥന്, ടി.പി പ്രസാദ്, ഗ്ലമി വാലടി, സുജിത്ത് സി കുമാരപുരം, പ്രസന്നന് പിള്ള, അബ്ദുല്‍ റഷീദ്, ജയലക്ഷ്മി, രമാനളിനാക്ഷന്, വാസുദേവപണിക്കര്‍, പി.ജെ അമ്മിണി, രമേശന്, ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."