ദേശീയപാതാ വികസനം: ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗത കുരുക്ക്
മണ്ണാര്‍ക്കാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ നഗരത്തില്‍ മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയതോടെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കാണ് സ്റ്റാന്‍ഡ് പരിസരത്ത് അനുഭവപ്പെടുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് യാത്രക്കാരെയാണ്.
മണ്ണാര്‍ക്കാട് നഗരത്തിലൂടെ ഉള്ള യാത്ര ദുഷ്‌കരം ആണെന്നിരിക്കെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളും യാത്രക്കാരെ ഏറെ വലച്ചിരിക്കുകയാണ്. നാഷണല്‍ ഹൈവേ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അഴുക്കു ചാലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ബസ് സ്റ്റാന്‍ഡ് പരിസരത്താണ്. ആയതുകൊണ്ടുതന്നെ വീതി കുറവായ ഈ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ കയറുന്നതിന് ഇരുഭാഗവും അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി പൊളിച്ചെടുത്തത് കാരണം ബസുകള്‍ക്കും സ്റ്റാന്‍ഡില്‍ കയറാന്‍ കഴിയുന്നില്ല. ഇതുമൂലം റോഡില്‍ നിര്‍ത്തി തന്നെ യാത്രക്കാരെ കയറ്റി ഇറക്കേണ്ടതായി വരുന്നുന്ന അവസ്ഥയാണ് നിലവില്‍. ഇതുമൂലം പുറകില്‍ വരുന്ന ഓരോ വാഹനത്തിനും കാത്തുകിടക്കേണ്ടതായും വരുന്നു. അതുകൊണ്ടുതന്നെ ഈ പ്രവണത ഗതാഗതകുരുക്കിന് വഴിവെക്കുന്നു. ഇതിന് പരിഹാരമെന്നോണം അധികാരികള്‍ താല്‍ക്കാലികമായിട്ടെങ്കിലും സ്റ്റാന്‍ഡിന് പരിസരത്ത് ബസ്സുകള്‍ നിര്‍ത്തുന്ന കോടതിപ്പടി പെട്രോള്‍ പമ്പിന് സമീപത്തേക്കോ പള്ളിപ്പടി കെ. എസ്. ഇ. ബി ഒഫീസിന്റെ ഭാഗത്തേക്കോ മാറ്റി യാത്രക്കാരെ കയറ്റി ഇറക്കിയാല്‍ ഒരുപരിധിവരെയെങ്കിലും ഈ പ്രദേശത്തെ വാഹന കുരുക്കിന് നിയന്ത്രിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."