HOME
DETAILS

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; പൂതാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് തുറന്നു

  
backup
December 19, 2018 | 8:04 AM

%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2

കേണിച്ചിറ: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പൂതാടി പഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്‌സ് കം ബസ് സ്റ്റാന്‍ഡ് വ്യവസായ-കായിക മന്ത്രി ഇ.പി ജയരാജന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.  ഷോപ്പിങ് കോംപ്ലക്‌സ് കം ബസ് സ്റ്റാന്‍ഡ് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരട്ടെയെന്ന് മന്ത്രി ആശംസിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്റെ അഭ്യര്‍ഥന പരിഗണിച്ച് പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം കണ്ടെത്തുന്നതിനായി തയ്യല്‍ പരിശീലനം വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. നാല് ഭരണസമിതികളുടെ കാലയളവില്‍ ഒട്ടേറെ നിയമപ്രശ്‌നങ്ങളും, കോടതിവിധികളും തരണം ചെയ്താണ് പൂതാടി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കം ബസ് സ്റ്റാന്‍ഡ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവിട്ട് 2015 ഓഗസ്റ്റിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. കൂടാതെ 35 ലക്ഷം രൂപ ചെലവില്‍ വൈദ്യൂതികരണം, ജലവിതരണം, ബസ് ഷെല്‍ട്ടര്‍, പൊതു ശൗചാലയം എന്നിവയുടെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി 2.34 കോടി രൂപയുടെ പ്രവൃത്തികളാണ് ഷോപ്പിങ് കോംപ്ലക്‌സ് കം ബസ് സ്റ്റാന്‍ഡിനായി പഞ്ചായത്ത് ഭരണസമിതി വിനിയോഗിച്ചത്. പ്രതിസന്ധികളെല്ലാം പരിഹരിച്ച് ഷോപ്പിങ് കോംപ്ലക്‌സ് കം ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തന സജ്ജമായതോടെ പൂതാടി പഞ്ചായത്തും വികസന പ്രതീക്ഷയിലാണ്. പരിപാടിയില്‍ പഞ്ചായത്ത് കായിക അക്കാദമിയുടെ പ്രവര്‍ത്തനത്തനത്തിനും മന്ത്രി തുടക്കം കുറിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, പൂതാടി പഞ്ചായത്ത് സെക്രട്ടറി വി.ടി ബിനോയ്, ജലനിധി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മാനേജര്‍ ജോര്‍ജ്ജ് മാത്യു സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മികച്ച സാക്ഷരതാ പ്രേരകിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സാജീറയെ മന്ത്രി അനുമോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  a month ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  a month ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  a month ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  a month ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  a month ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  a month ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  a month ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

International
  •  a month ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago