HOME
DETAILS

തുടര്‍പഠന സൗകര്യം വേണമെന്ന്

  
backup
August 08, 2017 | 9:28 PM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8

കല്‍പ്പറ്റ: വിവിധ പരീക്ഷകളില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍തന്നെ തുടര്‍പഠന സൗകര്യം ഉറപ്പാക്കണമെന്ന് മുസ്‌ലിം സര്‍വിസ് സൊസൈറ്റി(എം.എസ്.എസ്) പിണങ്ങോട് യൂനിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ഐ.ടി.ഐ, പോളിടെക്‌നിക് എന്നിവിടങ്ങളില്‍ അധിക കോഴ്‌സുകളും ബാച്ചുകളും അനുവദിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലക്ക് പ്രത്യേകമായി വേണം. നിരവധി വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെട്ട കോഴ്‌സുകളും സൗകര്യവും ഇല്ലാത്തിന്റെ പേരില്‍ തുടര്‍പഠനം ഉപേക്ഷിക്കുന്നു.
വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും തുടര്‍പഠന സൗകര്യമില്ലായ്മയും പരിഗണിച്ച് ജില്ലക്ക് മുന്‍ഗണന നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എസ്.എസ് മുന്‍ ജില്ലാ സെക്രട്ടറി പി.പി മുഹമ്മദ് വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു.
പിണങ്ങോട് നിന്നും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ റാങ്ക് ജേതാവ് ഖദീജ സുമനെ ആദരിച്ചു. ഇബ്രാഹിം പുനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പുനത്തില്‍ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. പി.പി അഷറഫ്, മങ്ങാടന്‍ പോക്കര്‍, ഇസ്ഹാഖലി, കെ.എച്ച് അബൂബക്കര്‍, ഗഫൂര്‍ കുറ്റിയില്‍, അന്‍വര്‍ സാദത്ത്, ജാസര്‍ പാലക്കല്‍, അബ്ദുല്‍ ലത്തീഫ്, യു ജൈഷ്, സി.കെ ഹാഫിസ്, ടി അസ്‌ലം, പി അബ്ദുല്‍ ഗഫാര്‍ സംസാരിച്ചു.
പിണങ്ങോട് യൂണിറ്റ് ഭാരവാഹികളായി സി.കെ അബ്ദുല്‍ അസീസ്(പ്രസി), പുനത്തില്‍ അബ്ദുല്‍ ഗഫൂര്‍, സി.കെ ഉമ്മര്‍(വൈ.പ്രസി), മണ്ണില്‍ റഊഫ്(സെക്ര), എ.പി സാലിഹ്, സി.കെ ഷമീം ബക്കര്‍(ജോ.സെക്ര), നാസര്‍ തുര്‍ക്കി(ട്രഷ) തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  6 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  6 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  6 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  6 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  6 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  6 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  6 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  6 days ago