HOME
DETAILS

പൊലിസിന് പുതിയമുഖം നല്‍കി; ഇനി ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക്

  
backup
December 19, 2018 | 8:11 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

മാനന്തവാടി: പൊലിസിന് പുതിയ മുഖം നല്‍കിയ ഡിവൈ.എസ്.പി കെ.എം ദേവസ്യ ഇനി കല്‍പ്പറ്റ ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക്(ഡി.സി.ആര്‍.ബി).
പൂര്‍ണ സംതൃപ്തിയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്ന് കെ.എം ദേവസ്യ പറഞ്ഞു. നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ടറായിരിക്കെ 2017 ജൂലൈ 31 നാണ് പ്രമോഷനായി മാനന്തവാടി ഡിവൈ.എസ്.പി ആയി ചുമതലയേറ്റത്. അന്ന് മുതല്‍ തന്നെ തന്റെ സേവനമേഖലകളില്‍ മാതൃകാപരമായ സേവനമാണ് ഒരു പൊലിസ് ഓഫിസറെന്ന നിലക്ക് കെ.എം ദേവസ്യ കാഴ്ചവെച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ചതും ഒരു തുമ്പുപോലും ഇല്ലാതെ പഴുതടച്ച് നടത്തിയ കണ്ടത്തുവയല്‍ നവദമ്പതികളുടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ നാട്ടുകാര്‍ക്ക് മുമ്പിലെത്തിച്ച പൊലിസ് ഓഫിസറാണ് ദേവസ്യ. ഡിവൈ.എസ്.പി ആയി ചുമതലയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാവുമ്പോള്‍ ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ ആറ് കൊലപാതകക്കേസുകളിലെ പ്രതികളെയാണ് പിടികൂടിയത്. ദൃശ്യം സിനിമാ മാതൃകയില്‍ തോണിച്ചാലില്‍ നടത്തിയ അക്ഷയ് കണ്ണന്‍ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടിയത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. കഴിഞ്ഞ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും തന്റെ സര്‍വിസ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ദേവസ്യ ഓര്‍മപ്പെടുത്തുന്നു. വീട്ടമ്മയായ കുഞ്ഞുമോള്‍ ദേവസ്യയാണ് ഭാര്യ. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ദീപു, എംകോം വിദ്യാര്‍ഥിനിയായ ദീപ്തി, ഏഴാം ക്ലാസുകാരിയായ ദിവ്യ എന്നിവര്‍ മക്കളാണ്. കെ.എം ദേവസ്യ സ്ഥലം മാറി പോകുന്നതോടെ ഇനി മാനന്തവാടി പൊലിസ് ഡിവിഷനെ നയിക്കുക ഐ.പി.എസുകാരനായ വൈഭവ് സക്‌സേനയായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago