HOME
DETAILS

എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍: സര്‍വിസുകള്‍ മുടങ്ങി; പെരുവഴിയിലായി യാത്രക്കാര്‍

  
backup
December 19, 2018 | 8:11 AM

%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa-2

മാനന്തവാടി: എം പാനലുകാരെ പിരിച്ചുവിട്ടതോടെ ഉടലെടുത്ത പ്രതിസന്ധിയില്‍ വലഞ്ഞ് ജില്ലയിലെ യാത്രക്കാര്‍.  ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ഇന്നലെയും ജില്ലയിലെ ഡിപ്പോ, സബ് ഡിപ്പോകളിലായി നിരവധി സര്‍വിസുകള്‍ റദ്ദാക്കി. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ 16 സര്‍വിസുകളാണ് റദ്ദാക്കിയത്. 98 സര്‍വിസുകളാണ് ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്നത്. മാനന്തവാടി സബ് ഡിപ്പോയില്‍ 94 സര്‍വിസില്‍ 44ഉം കല്‍പ്പറ്റയില്‍ 64 സര്‍വിസില്‍ 16 സര്‍വിസുകളുമാണ് റദ്ദാക്കിയത്. ഇതോടെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളെ ആശ്രയിക്കുന്ന ഗ്രാമീണ യാത്രക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ പെരുവഴിയിലായി. ലാഭത്തിലുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തണമെന്നും നഷ്ടത്തില്‍ സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ സര്‍വിസ് നടത്തേണ്ടന്നുമുള്ള തിരുവനന്തപുരത്ത് നിന്നുള്ള നിര്‍ദേശം കാരണം ലാഭത്തിലോടുന്ന സര്‍വിസുകള്‍ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. അതേ സമയം ഇന്നലെ ജില്ലയില്‍ പുതിയ നിയമനങ്ങള്‍ ഒന്നും നടന്നിട്ടില്ല.
വയനാട്ടില്‍ മാനന്തവാടി ഡിപ്പോയില്‍ 71, സുല്‍ത്താന്‍ ബത്തേരി 75, കല്‍പ്പറ്റ 55 എന്നിങ്ങനെ ജീവനക്കാരെയുമാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടത്. നടപടിയെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ രൂക്ഷമായ യാത്രാ ക്ലേശം ഇന്നലെയും തുടരുകയായിരുന്നു. പകരം സംവിധാനങ്ങള്‍ കാര്യക്ഷമമാകാത്തതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നത്. പിരിച്ചുവിട്ടവര്‍ക്ക് പകരമായുള്ള പുതിയ നിയമന നടപടികള്‍ വൈകിയാല്‍ ഇനിയും ഏറെനാള്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നവര്‍ക്ക് ദുരിതയാത്ര തുടരേണ്ടി വരും.  ജില്ലയിലെ 540 കണ്ടക്ടര്‍മാരില്‍ 201 പേരും എം പാനലുകാരാണ്. ഇതാണ് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെട്ടതും വയനാട്ടിലാണ്. 205 കണ്ടക്ടര്‍മാരുള്ള മാനന്തവാടിയില്‍ 71 പേരും സുല്‍ത്താന്‍ ബത്തേരിയിലെ 150 കണ്ടക്ടര്‍മാരില്‍ 75 പേരും കല്‍പ്പറ്റ ഡിപ്പോയിലെ 185 കണ്ടക്ടര്‍മാരില്‍ 55 എംപാനല്‍ ജീവനക്കാര്‍ക്കുമാണ് തൊഴില്‍ നഷ്ടമായത്. നടപടിയില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ തൊഴിലാളികള്‍ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവസരമില്ല; മറ്റൊരു ടീമിനായി കളിക്കാനൊരുങ്ങി ഇന്ത്യൻ സൂപ്പർതാരം

Cricket
  •  14 days ago
No Image

യുഎഇയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്; ജനുവരി 31-നകം ലൈസന്‍സ് നേടണം

uae
  •  14 days ago
No Image

ഫിറോസാബാദില്‍ 20കാരന് നേരെ വെടിയുതിര്‍ത്ത സംഭവം; ഉപയോഗിച്ച തോക്ക് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റേതെന്ന് പൊലിസ്

National
  •  14 days ago
No Image

ഇനി റോഡ് ഷോയില്ല; പാര്‍ട്ടി പ്രചരണത്തിന് ഇനി വിജയ് എത്തുക ഹെലികോപ്റ്ററില്‍

National
  •  14 days ago
No Image

ഫ്രഷ് കട്ട് സമരം: സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി സിപിഎം പ്രാദേശിക നേതാവ്

Kerala
  •  14 days ago
No Image

പി.എം ശ്രീ പദ്ധതിയിൽ വിദ്യാർഥി സമൂഹത്തിന് ആശങ്കയെന്ന് എസ്എഫ്ഐ; വർ​ഗീയതയുടെ പാഠം ഇല്ലെന്ന് ഉറപ്പാക്കണം

Kerala
  •  14 days ago
No Image

'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീ കുട്ടികള്‍ക്കായി' രൂക്ഷ വിമര്‍ശനവുമായി സാറ ജോസഫ്

Kerala
  •  14 days ago
No Image

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കി ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ സർക്കാരിനും തിരിച്ചടി

Kerala
  •  14 days ago
No Image

പി.എം ശ്രീ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരില്‍കണ്ട് അഭിനന്ദനം അറിയിച്ച് എബിവിപി നേതാക്കള്‍

Kerala
  •  14 days ago
No Image

പി.എം ശ്രീ പദ്ധതിയിൽ സിപിഎം - സിപിഐ ഭിന്നത, യോഗത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ; നടന്നത് വഞ്ചനയെന്ന് നേതാക്കൾ

Kerala
  •  14 days ago