HOME
DETAILS
MAL
രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രതിസന്ധിയില്‍: സോണിയ
backup
August 09 2017 | 01:08 AM
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നിവ കടുത്ത പ്രതിസന്ധിയിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയില്‍ നടന്ന പ്രത്യേക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വയം അവരോധിതരായവരില്‍ നിന്നുള്ള ഭീഷണി സ്വാതന്ത്ര്യത്തെ തടയുന്നുവെന്നുമാത്രമല്ല, രാജ്യത്തിന്റെ വൈവിധ്യത്തെയും സാഹോദര്യത്തെയും ദോഷകരമായി ബാധിക്കുന്ന തരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. തൊഴിലില്ലായ്മ വലിയതോതില്‍ വര്‍ധിച്ചു. ഇതിനൊപ്പം ജി.എസ്.ടികൂടി വന്നതോടെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."