യുവതിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച സംഭവം: ബി.ജെ.പി നേതാവിന്റെ മകന് സമന്‍സ്
ചണ്ഡിഗഡ്: ഹരിയാനയില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫിസറുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലെ കുറ്റരോപിതന് ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ഭരാലയുടെ മകന് വികാസ് ഭരാലക്ക് ചണ്ഡിഗഡ് പൊലിസ് സമന്‍സയച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കു മുന്നില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വികാസിന്റെ സുഹൃത്തായ ആശിഷ് കുമാറിനും സമന്‍സ് അയച്ചിട്ടുണ്ട്.
അതിനിടയില്‍ സംഭവം വിവാദമായിട്ടും പ്രതികരിക്കാതിരുന്ന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ഭരാല ഇന്നലെ പ്രതികരണവുമായി രംഗത്തെത്തി. മകന്റെ പേരിലുള്ള കുറ്റം ഇല്ലാതാക്കാന്‍ പൊലിസില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. വര്ണികക്ക് നീതി കിട്ടണമെന്നതാണ് ആവശ്യം. തന്റെ മകന് വികാസിനും സുഹൃത്ത് ആഷിഷിനും എതിരായ കേസില്‍ ഒരുതരത്തിലും ഇടപെടില്ല. വര്‍ണിക തന്റെ മകളെപ്പോലെയാണെന്നും അവര്‍ക്ക് നീതി ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ വേട്ടയാടിയതിന്റെ പേരില്‍ സമൂഹ മധ്യത്തില്‍ നിന്ന് മുഖംമറച്ച് നില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി വര്‍ണിക കുണ്ഡുവും രംഗത്തെത്തിയിരുന്നു. ഹരിയാന ടൂറിസം വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വരീന്ദര്‍ സിങ് കുണ്ഡുവിന്റെ മകളാണ് വര്‍ണിക. യുവതി കാറില്‍ ഒറ്റക്ക് വീട്ടിലേക്ക് പോകുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ മകന് വികാസും കൂട്ടുകാരനും ചേര്‍ന്ന് പിന്തുടര്ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."