സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍
തിരുവല്ല (പത്തനംതിട്ട): സഭാക്കേസില്‍ സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. തിരുവല്ല നിരണത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധികള്‍ നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാട് തുടരുമ്പോള്‍ സഭ കാട്ടുന്ന ക്ഷമ ബലഹീനതയായി കാണരുത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, പറഞ്ഞ ഒരു വാക്കുപോലും പാലിക്കാതെ തിരിഞ്ഞുമറിഞ്ഞു കളിക്കുകയാണ് സര്‍ക്കാര്‍. കോടതിയുടെ വാക്കിനുപോലും വിലകല്‍പ്പിക്കുന്നില്ല. ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഒരു സര്‍ക്കാരും കോടതിയേക്കാള്‍ വലുതല്ല. വിധി നടപ്പാക്കാത്തതിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാം. യേശുക്രിസ്തുവിന്റെ നയം ചര്‍ച്ചയല്ലെന്നും ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."