സനലിന്റെ ഭാര്യ വിജി സമരപ്പന്തലില്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊലിസ് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ വിജി രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് സത്യഗ്രഹ പന്തലില്‍ കുഴഞ്ഞു വീണു. വിജിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജിക്ക് പകരം സനലിന്റെ അമ്മ രമണി സത്യഗ്രഹം ഏറ്റെടുത്തു. സത്യഗ്രഹം ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ വിജി അവശനിലയിലായിരുന്നു. മന്ത്രി മണി ടെലിഫോണിലൂടെ അധിക്ഷേപിച്ചതിന് ശേഷം വിജി അസ്വസ്ഥയാണെന്നും രാത്രിയില്‍ ഉറങ്ങാറില്ലെന്നും സനലിന്റെ അമ്മ രമണി മാധ്യമങ്ങളോട് പറഞ്ഞു. വിജിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും രണ്ടണ്ടു ദിവസം വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വി.എം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ ആശുപത്രിയിലെത്തി വിജിയെ സന്ദര്‍ശിച്ചു. 12 ദിവസങ്ങള്‍ക്കു മുന്‍പാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സനലിന്റെ കുടുംബം റിലേ സത്യഗ്രഹം ആരംഭിച്ചത്. സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഇന്നലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികതയുണ്ടെണ്ടങ്കില്‍ വിജിയെ ആക്ഷേപിച്ച മണിയെ മന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് സി.പി ജോണ്‍ ആവശ്യപ്പെട്ടു. അര്‍ഹതയില്ലാത്ത ഒരുപാടു പേരെ പിണറായി സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. ന്യായമായ ആവശ്യവുമായി സത്യഗ്രഹമിരിക്കുന്ന വിജിയെ സഹായിക്കാതെ സര്‍ക്കാര്‍ മുഷ്‌ക് കാണിക്കുകയാണെന്നും സി.പി ജോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."