HOME
DETAILS
MAL
അണ്ണാ ഡി.എം.കെ ലയനം അടുത്ത ആഴ്ച
backup
August 10 2017 | 18:08 PM
ചെന്നൈ: ശശികലക്കും ടി.ടി.വി ദിനകരനുമെതിരേ പടനീക്കം തുടങ്ങിയതോടെ അണ്ണാ ഡി.എം.കെ വീണ്ടും പുതിയ രാഷ്ട്രീയ നീക്കത്തിലേക്ക് കടക്കുന്നു. ജയലളിതയുടെ മരണത്തോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശശികലയെയും മരുമകന് ദിനകരനെയും പുറത്താക്കി മുഖ്യമന്ത്രി പളനിസാമിയും മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും യോജിപ്പിലേക്ക് എത്താനുള്ള വഴി തുറന്നു. അടുത്ത ആഴ്ച ഇരുപക്ഷവും ലയിക്കുമെന്നാണ് ലഭ്യമായ വിവരം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ശശികലയെ നിയമിച്ചത് താല്‍ക്കാലികമാണെന്നും തെരഞ്ഞെടുപ്പ് നടത്തി പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഇതിനിടയില്‍ ടി.ടി.വി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജന. സെക്രട്ടറിയാക്കിയത് നിയമവിരുദ്ധമാണെന്ന് പളനിസാമി പക്ഷം തുറന്നു പറഞ്ഞതും ശശികലക്കും ദിനകരനും തിരിച്ചടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."