700 വര്‍ഷത്തെ കലണ്ടറുകള്‍ മനഃപാഠമാക്കി ബാവുട്ടി ഹാജി
അരീക്കോട്: ഇപ്പോള്‍ 2016 ആണ്, നാലായിരത്തി ഒന്ന് തുടങ്ങുന്ന ദിവസം തിങ്കളാഴ്ചയാണ്. പതിനായിരത്തി ഒന്നില്‍ ജനുവരി ഒന്ന് വെള്ളിയാഴ്ചയാണ്. 16 വര്‍ഷങ്ങള്‍ക്കു മുന്‍പു രണ്ടായിരത്തില്‍ ഓഗസ്റ്റ് 15 ചൊവ്വാഴ്ചയായിരുന്നു... 700 വര്‍ഷത്തെ കലണ്ടറുകള്‍ മനഃപാഠമാക്കിയ അരീക്കോട് ചെമ്രക്കാട്ടൂര്‍ നടുക്കണ്ടിയില്‍ മുഹമ്മദെന്ന ബാവുട്ടി ഹാജിക്ക് ഇതൊക്കെ സില്ലിയാണ്, എളുപ്പത്തില്‍ ആര്‍ക്കും പറഞ്ഞുതരും.
കഴിഞ്ഞുപോയ വര്‍ഷങ്ങളുടെയും ഇനി വരാനുള്ള പതിനായിരത്തി ഒന്ന് വരെയുമുള്ളവയിലെയും ഏതു തിയതി പറഞ്ഞുകൊടുത്താലും അതേതു ദിവസമാണെന്ന് എഴുപത്തി രണ്ടുകാരനായ അദ്ദേഹം പറഞ്ഞുതരും. 1976ല്‍ നാല്‍പതാം വയസിലാണ് കലണ്ടര്‍ മനഃപാഠമാക്കണമെന്ന് ഹാജിക്ക് മോഹമായത്. പിന്നീട് കഠിനപ്രയത്‌നത്തുലൂടെയാണ് 700 വര്‍ഷത്തെ കലണ്ടറുകള്‍ ഹൃദിസ്ഥമാക്കിയത്. കലണ്ടര്‍ നോക്കിയും സ്വയം കലണ്ടര്‍ നിത്മിച്ചുമായിരുന്നു പഠനം. ഒരു ആഴ്ചയിലെ ഏഴു ദിവസത്തെ കണക്കാക്കി 700 വര്‍ഷത്തെ കലണ്ടറുകളും പറയാമെന്നായതോടെ സ്‌ക്കൂള്‍ വിദ്യാര്‍ഥികളും ചരിത്ര പഠിതാക്കളും നാട്ടുകാരും നടുക്കണ്ടിയിലെ ബാവുട്ടി ഹാജിയുടെ വസതിയില്‍ എത്തിത്തുടങ്ങി.
ചിലര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന വിവാഹസുദിനം അറിയാനാണ് എത്തുന്നതെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു മരണപ്പെട്ട മാതാപിതാക്കളുടെ മരണദിനങ്ങള്‍ അറിയാനും പലരുമെത്തുന്നുണ്ട്. 200 വര്‍ഷത്തെ കലണ്ടറുകള്‍ ഇപ്പോഴും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."