പൊലിസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
ചവറ: പൊലിസ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമവും ആത്മഹത്യാ ശ്രമവും പൊലിസിനെ വട്ടം ചുറ്റിച്ചു. ചവറ സി. ഐ ഓഫീസില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു നാട്ടുകാരെയും പൊലിസിനെയും പ്രതിരോധത്തിലാക്കി യുവാവിന്റെ പരാക്രമം.തിരുവനന്തപുരം സ്വദേശിയും ചവറയില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന യുവാവാണ് പൊലിസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തിയത്.
ഇന്നലെ 11.45ഓടെയായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. സ്റ്റേഷന്‍ പരിസരത്തെത്തിയ യുവാവ് തന്നെ ഉപദ്രവിച്ചയാള്‍ക്കെതിരെ കൊടുത്ത കേസ് എടുക്കാന്‍ പൊലിസ് തയ്യാറായില്ല എന്നു പറഞ്ഞ് ദേശീയപാതയില്‍ കല്ലെടുത്ത് വെച്ച് മൂന്ന് മിനിട്ടോളം ഗതാഗതം സ്തംഭിച്ചു.തുടര്‍ന്ന് പൊലിസ് അനുനയിപ്പിച്ച് യുവാവിനെ സ്റ്റേഷനകത്താക്കിയെങ്കിലും യുവാവ് സ്റ്റേഷനില്‍ നിന് ഇറങ്ങി വന്ന് സ്റ്റേഷന് സമീപം വെച്ചിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു.
ഉടന്‍ തന്നെ പൊലിസെത്തി തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. ജോലിക്ക് പോകുന്നവര്‍ ഇവിടെയാണ് നിരവധി സ്‌കൂട്ടര്‍ വച്ചിട്ട് പോകുന്നത്. വീണ്ടും പ്രകോപിതനായ യുവാവ് കല്ലെടുത്ത് ജീപ്പിന്റെ ചില്ലെറിഞ്ഞുടക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പൊലിസ് ഇടപെട്ട് യുവാവിനെ സ്‌റ്റേഷനകത്തേക്ക് വീണ്ടും കൂടിക്കൊണ്ട് പോയി.
ഏകദേശം രണ്ടര മണിക്കൂറോളം യുവാവിന്റെ പരാക്രമം തുടര്‍ന്നു.അമ്മയുമായി സ്‌റ്റേഷനില്‍ വന്ന യുവാവിന് മാനസിക വിഭ്രാന്തി കാരണമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് വ്യക്തമായതോടെ പൊലിസ് യുവാവിനെ അനുനയിപ്പിച്ച് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."