തീരദേശ വികസനത്തിന് ടൂറിസം പദ്ധതികള്‍ നടപ്പാക്കും: മന്ത്രി
കൊല്ലം: വിനോദസഞ്ചാരമേഖലയുടെ സാധ്യകള്‍ തീരദേശ വികസനത്തിന് അനുയോജ്യമാം വിധം പ്രയോജനപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വാടിതങ്കശ്ശേരി റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തങ്കശ്ശേരി ബ്രേക്ക് വാട്ടറിനോട ചേര്‍ന്ന് ക്രൂയിസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. തുറമുഖത്തിന്റെ ചരക്ക് വിനിമയ സാധ്യതകള്‍ക്കൊപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ തിരുമുല്ലാവാരം വരെയുള്ള പ്രദേശം ആകര്‍ഷകമാക്കി മാറ്റാനും ഉദ്ദേശിക്കുന്നു. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നിതനായി റെഡി ടു കുക്ക് മീന്‍ വിഭവങ്ങളുടെ സംസ്കരണ സംവിധാനം വാടി കേന്ദ്രീകരിച്ച് നടപ്പാക്കും. സഹകരണ സംഘങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനോപകരണം വാങ്ങുന്നതിനായി പലിശരഹിത വായ്പ ലഭ്യമാക്കും. പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബൂ മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ആന്റണി, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.കെ ലോട്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."