സാംസ്‌കാരിക നായകന്മാര് ഭീരുക്കളായി മാറരുത്: ബിന്ദുകൃഷ്ണ
കൊല്ലം: കലാ-സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക നായകന്മാര് ഭീരുക്കളായി മാറരുതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഫേബ എല്‍ സുദര്‍ശനന്‍ രചിച്ച പ്രണയത്തിന്റെ സുവിശേഷം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൊല്ലം പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
മുന്‍കാലങ്ങളില്‍ ഭരണകൂട ഭീകരതയ്ക്കും സാംസ്‌കാരിക ജീര്‍ണതകള്‍ക്കും ഫാസിസത്തിനും എതിരെ തൂലിക പടവാളാക്കിയ സാംസ്‌കാരിക നായകന്‍മാര്‍ സമകാലിക വിഷയങ്ങളില്‍ മൗനംപാലിച്ച് പ്രതികരിക്കാതെ പോകുന്നത് സമൂഹത്തില്‍ മൂല്യചുതി സൃഷ്ടിക്കുന്നു.
സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ കാട്ടുന്ന നെറികേടുകള്‍ക്ക് എതിരെ സമൂഹം സാംസ്‌കാരിക നായകന്‍മാരുടെ പ്രതികരണങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ അവര്‍ ചില താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് അപഹാസ്യമാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തകം ബിന്ദുകൃഷ്ണക്ക് നല്‍കി പ്രകാശനം ചെയ്തു. മണി കെ. ചെന്താപ്പൂര്‍ അധ്യക്ഷനായി. വി.ടി കുരീപ്പുഴ പുസ്തക പരിചയം നടത്തി. എസ്. സുധീശന്‍, ഡോ. വി.എസ് രാധാകൃഷ്ണന്‍, എ.ജി പ്രേംചന്ദ്, ഫേബ എല്‍ സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."