HOME
DETAILS

കുറ്റ്യാടി മേഖല പകര്‍ച്ചവ്യാധി ഭീഷണിയില്‍

  
backup
August 11 2017 | 22:08 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

കുറ്റ്യാടി:ജില്ലയില്‍ കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോട്ട് ചെയ്തിട്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി.
കുറ്റ്യാടി വേളം ദേവര്‍കോവില്‍ തളീക്കര നരിക്കൂട്ടുംചാല്‍ തുടങ്ങി ഉള്‍ നാടന്‍ ഗ്രാമങ്ങളില്‍ അടക്കം നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ചെറിയ കെട്ടിടങ്ങളില്‍ യാതൊരു വിധ സൗകര്യവുമില്ലാതെ താമസിക്കുന്നത്.
ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ക്ക് പോലും തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരവുമില്ല. സൗകര്യമില്ലാത്ത കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറിക്കുള്ളില്‍ അഞ്ചും പത്തും തൊഴിലാളികളാണ് കഴിഞ്ഞു കൂടുന്നത്. ആവശ്യത്തിന് ശുചിമുറികളോ മറ്റ് സൗകര്യങ്ങളോ കെട്ടിടങ്ങളില്‍ ഇല്ലെന്ന് മാത്രമല്ല ഇവരുടെ താമസ സ്ഥലങ്ങളില്‍ നിന്നുള്ള മലിന ജലം ഒഴുക്കിവിടുന്നതിന് മതിയായ സംവിധാനവുമില്ല.
താമസ സ്ഥലങ്ങളിലെ ഖരമാലിന്യങ്ങളാവട്ടെ പുഴയോരത്തും തുറന്ന സ്ഥലങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. വീടിനോട് ചേര്‍ന്നുപോലും ചിലര്‍ കെട്ടിടങ്ങളുണ്ടാക്കി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നുണ്ട്. ഇവരില്‍ നിന്ന് വന്‍ വാടക ഈടാക്കുമ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പല സംസ്ഥാനങ്ങളില്‍ നിന്നായി തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും മിക്ക കെട്ടിട ഉടമകളും പാലിക്കുന്നില്ല. തിരിച്ചറിയല്‍ രേഖകളോ യഥാര്‍ത്ഥ വിലാസമോ അന്വേഷിക്കാതെ വാടക മാത്രം ലക്ഷ്യമാക്കിയാണ് കെട്ടിട ഉടമകള്‍ ഇവരെ താമസിപ്പിക്കുന്നത്.
അപകടങ്ങളും കേസുകളും ഉണ്ടാവുമ്പോള്‍ ഇത് പൊലിസിനെയും മറ്റ് അധികൃതരെയും കുഴക്കുന്നതും പതിവാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് കഞ്ചാവ്,ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംഘവും സജീവമാണ്.
കഴിഞ്ഞമാസം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കഞ്ചാവുമായി കുറ്റ്യാടി പൊലിസ് പിടികൂടിയിരുന്നു.അതേസമയം കുറ്റ്യാടി താലൂക്കാശുപത്രിയില്‍ ഡെങ്കിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാവുന്നില്ല. ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് ബന്ധ വകുപ്പുകളുടെയും അടിയന്തിര ഇടപെടല്‍ ഉണ്ടാവുന്നില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago