എ.ഐ.വൈ.എഫ് സമര ഐക്യസംഗമം നാളെ കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: സംഘ്പരിവാര്‍ ഫാഷിസത്തിനും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരായി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ നാളെ കല്‍പ്പറ്റയില്‍ സമരഐക്യ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം നാലിന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന സംഗമം ജെ.എന്‍.യുവിലെ മുന്‍ യൂനിയന്‍ ചെയര്‍മാനും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് കനയ്യകുമാര്‍ ജില്ലയിലെത്തുന്നത്.
കേന്ദ്ര ഭരണാധികാരികള്‍ അപകടരമായ വഴികളിലൂടെയാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. ജനവിരുദ്ധമായ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പ് യു.പി.എ സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ് ബി.ജെ.പി ഭരണകൂടം നയിക്കുന്നത്. ജനജീവിത്തെ ദുരിതപൂര്‍ണമാക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തിെന്റ മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യവും തകര്‍ത്തുകൊണ്ട് ന്യൂനപക്ഷങ്ങളും ദളിതരവും നിരന്തരമായി ആക്രമിക്കപ്പെടുന്നു. ഫാഷിസത്തെ ചെറുക്കാന്‍ ഇടതുപക്ഷ മതനിരപേക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയര്‍ന്നുവരണമെന്ന കാഴ്ച്ചപ്പാടിലാണ് സമര ഐക്യസംഗമം സംഘടിപ്പിക്കുന്നത്.
സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന്‍, എ.ഐ.വൈ.എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജോ.സെക്രട്ടറി അഡ്വ. പി ഗവാസ് എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."