എം.ഐ ഷാനവാസ് ബഹുമുഖ വ്യക്തിത്വത്തിനുടമ: ടി.എ അഹമ്മദ് കബീര്‍
ആലുവ: കേരളത്തിന്റെ പൊതു രംഗത്ത് നിറഞ്ഞു നിന്ന എം.ഐ ഷാനവാസ് ഏതു സമയത്തും ദേശീയ താല്‍പര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന നേതാവായിരുന്നുവെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. ജില്ല ജമാഅത്ത് കൗണ്‍സില്‍ ആലുവ മഹാനവമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എം.ഐ ഷാനവാസ് അനു
സ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഇന്ത്യയുടെ ഭാവിയെ കുറിച്ച് എന്നും വ്യാകുലപ്പെട്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്ര നിര്‍മ്മാണ രംഗത്ത് സാമൂഹിക നീതിയും നിയമവാഴ്ചയും ഉറപ്പ് വരുത്തണമെന്ന് എപ്പോഴും വാശിയോടെ നിലപാടെടുത്തു. ജാതീയവും വര്‍ഗീയവുമായ വിഭാഗീയതക്കെതിരെ ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തി പൊരുതുകയും ജനങ്ങള്‍ക്ക് തുല്യനീതി വേണമെന്ന് എല്ലാ വേദികളിലും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്ന് അഹമ്മദ് കബീര്‍ ചൂണ്ടിക്കാട്ടി.
നിശ്ചയദാര്‍ഡ്യവും ഇച്ഛാശക്തിയുമുള്ള നോതാവായിരുന്നുവെന്നും രാഷ്ട്രീയത്തില്‍ മൂല്യമുളള ശക്തനായ സംഘാടകനായിരുന്നു എം.ഐ ഷാനവാസെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു
ജില്ല ജമാഅത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ജുനൈദ് റഹ്മാന്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ അഡ്വ.ബി.എ അബ്ദല്‍ മുത്തലിബ്, കളമശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ ടി.എസ് അബൂബക്കര്‍, എന്‍.വി.സി അഹമ്മദ് , എം.എ അലി കാലടി, എ.എം പരീദ് ,കളമശ്ശേരി ജില്ല യൂത്ത് കൗണ്‍സില്‍ പ്രസിഡന്റ് എം.കെ എ ലത്തീഫ,് സെക്രട്ടറി അബ്ദുല്ല, മദ്രസ്സ മാനേജ്‌മെന്റ അസോസിയേഷന്‍ ജില്ല പ്രസിഡന്റ ടി.എ ബഷീര്‍, ഹംസ പറക്കാട്ട് , ഉസ്മാന്‍ തോലക്കര, നാദിര്‍ഷ എടത്തല, സെയ്ത് കുഞ്ഞ് പുറയാര്‍, ഹുസൈന്‍ കുന്നുകര, എ എസ് കുഞ്ഞുമുഹമ്മദ,് കുഞ്ഞുമുഹമ്മദ് ഹാജി, അഡ്വ.കബീ
ര്‍ നസീര്‍ കൊടികുത്തുമല എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ എം.അബ്ബാസ് ഹാജി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."