വനത്തിനുള്ളില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
പാതിരി: വനത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പാതിരി സൗത്ത് സെക്ഷനില്‍പ്പെട്ട കല്ലുവയല്‍ 77 തേക്കുതോട്ടത്തില്‍ ചുള്ളിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 20 വയസ് പ്രായം തോന്നിക്കുന്ന ചുള്ളിക്കൊമ്പന്റെ ജഡത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുള്‍ അസീസ്, റേഞ്ച് ഓഫിസര്‍ സജികുമാര്‍ രയോത്ത്, ആര്.ഒ.എഫ് നിഥിന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വനത്തിനുള്ളില്‍ തന്നെ സംസ്കരിച്ചു. ആന ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്നാണ് ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ വ്യക്തത പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ വരുത്താനാവൂഎന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."