പ്രളയകാലത്ത് രാഷ്ട്രീയ വിദ്വോഷം വിതറിയത് കോണ്‍ഗ്രസ്: പന്ന്യന്‍ രവീന്ദ്രന്‍
മണ്ണഞ്ചേരി: കേരളം പ്രളയത്തിന്റെ കെടുതിയില്‍ ഞെട്ടി വിറങ്ങലിച്ചപ്പോഴും രാഷ്ട്രീയ വിദ്വേഷം വിതറിയവരാണ് ഇവിടുത്തെ കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ വളവനാട് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കുടുംബസംഗമം സ്വയംപ്രഭ ജംങ്ഷനില്‍ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നാളിതുവരെ ദര്‍ശിക്കാത്ത കെടുതിയാണ് പ്രളയം സമ്മാനിച്ചത്. 524 മനുഷ്യജീവനുകള്‍ നമ്മള്‍ക്ക് നഷ്ടമായി.
കേരളത്തിന് നഷ്ടമായതിന്റെ നാലില്‍ ഒന്നുപോലും കേന്ദ്രം സഹായം നല്‍കിയില്ലെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ജനകീയ സര്‍ക്കാരിനെ ഞെക്കിക്കൊല്ലാനാണ് മോദിയുടെ ശ്രമമെന്നും സി.പി.ഐ നേതാവ് പറഞ്ഞു. കേരളത്തിന്റെ പഴയകാല ചരിത്രം ഞെട്ടിക്കുന്നതാണ്. മാറുമറക്കാന്‍ അനുവദിക്കാത്ത വഴിനടക്കാന്‍ വിലക്കുള്ള ഇരുണ്ടകാലത്തേക്ക് വീണ്ടും കേരളം എത്തണം എന്ന വാദക്കാരുടെ പാര്‍ട്ടിയാണ് ബി.ജെ.പി യെന്നും പന്ന്യന്‍ പറഞ്ഞു. ടി.ജെ ആഞ്ചലോസ്, ചിദംബരന്‍, ഡി. ഹര്‍ഷകുമാര്‍, പി. അവിനാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."