കുട്ടികളുടെ മരണം പരിസരമലിനീകരണം കാരണമെന്ന് യു.പി മുഖ്യമന്ത്രി
ഗൊരഖ്പൂര്‍: ബി.ആര്.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 63 കുട്ടികള്‍ മരിച്ചത് ഓക്സിജന്‍ കിട്ടാതെയാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിസമ്മതിച്ചു.
കുട്ടികളില്‍ മസ്തിഷ്ക ജ്വരം പോലുള്ള അസുഖങ്ങള്‍ വ്യാപിക്കാന്‍ കാരണം ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതാണ് കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിന് കാരണം മുന്സര്ക്കാരാണെന്ന് ആരോപിക്കാനും അദ്ദേഹം മടികാണിച്ചില്ല.
അലഹബാദില്‍ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ആശുപത്രിയെ ന്യായീകരിച്ചുകൊണ്ട് സംസാരിച്ചത്.
ആശുപത്രിയില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവം താനറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് പറഞ്ഞ അദ്ദേഹം മസ്തിഷ്ക ജ്വരം പിടിപെടുന്നത് ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതുകാരണമാണെന്ന് പറയുന്നു.
വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇല്ലാത്തതാണ് രോഗപകര്‍ച്ചക്ക് കാരണം. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 1978 മുതല്‍ മസ്തിഷ്കജ്വരം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസര ശുചീകരണം നശിപ്പിക്കുന്നത് കുട്ടികളുടെ ജീവനുകളെയാണ്.
ഇക്കാര്യം തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ആശുപത്രിയെ ന്യായീകരിച്ചുകൊണ്ട് യോഗി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."