വിശ്വാസികളുടെ ശ്രമഫലമായി ദേവാലയം ഒരുങ്ങുന്നു
എരുമപ്പെട്ടി:വിശ്വാസികളുടെ സ്വയം സമര്‍പ്പണത്തില്‍ ദേവാലയം ഒരുങ്ങുന്നു. എരുമപ്പെട്ടി മങ്ങാട് സെന്റ് ജോര്‍ജ്ജ് ദേവാലയമാണ് ഇടവക ജനങ്ങളുടെ പ്രയത്‌നത്തിലൂടെ നിര്‍മിക്കുന്നത്. പഴയ പള്ളിയുടെ മുഖവാരം വീണതിനെ തുടര്‍ന്നാണ് പുതിയ പള്ളി നിര്‍മിക്കേണ്ടിവന്നത്.
ഇടവക വികാരി ഫാ.ജെയ്‌സണ്‍ തെക്കും പുറത്തിന്റെ സ്വന്തം അദ്ധ്വാനം സ്വന്തം പള്ളി എന്ന ആശയം ഇടവകക്കാര്‍ നെഞ്ചേറ്റുകയായിരുന്നു. 2016 ആഗസ്റ്റ് 16ന് തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
300 ഓളം സാധാരണക്കാരായ കുടുംബങ്ങളാണ് ഇടവകയിലുള്ളത്. പിരിവുകള്‍ നടത്താതെ വികാരിയച്ചന്റേയും ഇടവകാഗങ്ങളുടെയും കഠിന പ്രയത്‌നം കൊണ്ടാണ് നിര്‍മാണം പുരോഗമിക്കുന്നത്.
കരാറിനോ കൂലിക്കോ ആളെ വെക്കാതെ ദിവസവും വൈകിട്ട് ആറുമണി മുതല്‍ രാത്രി 11 വരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പകല്‍ സ്വന്തം ജോലിക്ക് പോയി രാത്രിയില്‍ പള്ളി പണി നടത്തുന്നത് ഇടവകക്കാരുടെ ജീവിതചര്യയായി മാറിയിരിക്കുകയാണ്. പള്ളി പണിക്ക് വരുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ജൈവ പച്ചക്കറി കൃഷിയും നടത്തി വരുന്നുണ്ട്.
പഴയ പള്ളി പൊളിച്ചതുകൊണ്ട് പാരിഷ് ഹാള്‍ നിര്‍മിച്ചാണ് ദേവാലയ കാര്യങ്ങള്‍ നടത്തി വരുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ ദേവാലയം യാഥാര്‍ത്ഥ്യമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."