HOME
DETAILS

പുഴകളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചു;കരുതല്‍ വേണം; രോഗമൊഴുകാതിരിക്കാന്‍

  
backup
August 13 2017 | 06:08 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%82-%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b5%80


മുക്കം: ജില്ലയിലെ ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാം വിധം വര്‍ധിച്ചതായി ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കോളിഫോം ബാക്ടീരിയയുടെ അളവ് അഞ്ചു ശതമാനത്തില്‍ കൂടിയാല്‍ തന്നെ മനുഷ്യന് അപകടകരമാണ്. ഇത്തരത്തിലാണ് മലയോര മേഖലയിലെ പുഴകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ ബാക്ടീരിയയുടെ അളവ് കണ്ടെത്തിയിരിക്കുന്നത്. ഇരുവഴിഞ്ഞി, ചാലിയാര്‍, ചെറുപുഴ തുടങ്ങിയവയിലെല്ലാം കോളിഫോം ബാക്ടീരിയയുടെ അളവ് ആശങ്കാജനകമായി കൂടിയതായി പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നു. കോളിഫോം ബാക്ടീരിയക്കൊപ്പം അപകടകരമായ രീതിയില്‍ ഇ-കോളി ബാക്ടീരിയയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കോളറ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെറുപുഴയിലെ വെള്ളം കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ പരിശോധിച്ചിരുന്നു. ഇതില്‍ 7500-ആണ് കോളിഫോം ബാക്ടീരിയയുടെ അളവു കണ്ടെത്തിയത്.
മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റും വിസര്‍ജ്യത്തില്‍ നിന്നാണ് ഇത്തരം ബാക്ടീരിയ പ്രധാനമായും പടരുന്നത്. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങളുടെ വ്യാപനത്തിന് ഈ ബാക്ടീരിയകള്‍ കാരണമാകും. നൂറുകണക്കിന് കുടിവെള്ള പദ്ധതികളാണ് ജില്ലയിലെ വിവിധ പുഴകളെ കേന്ദ്രീകരിച്ചുള്ളത്. പുഴ വെള്ളത്തില്‍ മാരകമായ രീതിയില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തില്‍ ഇങ്ങനെ ലഭിക്കുന്ന വെള്ളം തിളപ്പിച്ചല്ലാതെ കുടിക്കരുതെന്ന് മുക്കം സി.എച്ച്.സിയിലെ ഡോക്ടറും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗവുമായ ഡോക്ടര്‍ സി.കെ ഷാജി മുന്നറിയിപ്പു നല്‍കി.
ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലെത്തിയത് മുതലാണ് പുഴ വലിയതോതില്‍ മലിനമാകാന്‍ തുടങ്ങിയത്. ഭീമമായ വാടക മോഹിച്ച് കെട്ടിട ഉടമകള്‍ പരമാവധി അഞ്ചുപേര്‍ക്ക് മാത്രം താമസിക്കാന്‍ കഴിയുന്ന മുറികളില്‍ പത്തും ഇരുപതും പേരെയാണ് താമസിപ്പിക്കുന്നത്. ഇവര്‍ക്കെല്ലാം ഒരു ശുചിമുറി മാത്രമാണുണ്ടാവുക. ഇതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രാഥമിക കൃത്യങ്ങള്‍ പോലും പുഴയിലാകുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ മലമടക്കം പുഴയില്‍ കലരുന്നതിനാലാണ് വലിയ തോതില്‍ കോളിഫോം ബാക്ടീരിയ വെള്ളത്തില്‍ ഉണ്ടാകുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ അപകടകരമായ കോളറ കണ്ടെത്തിയ സാഹചര്യത്തില്‍ പരിസര ശുചീകരണത്തിലും ഭക്ഷണ ഉപയോഗത്തിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago