HOME
DETAILS

ഗര്‍ഭിണിക്ക് എച്ച്.ഐ.വി: രക്തം നല്‍കിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

  
backup
December 28, 2018 | 5:55 AM

national-teen-donor-attempts-suicide-after-infecting-pregnant-woman-with-hiv

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തംസ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ കൗമാരക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. കുടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സത്തൂരിലെ ആശുപത്രയിയില്‍ ഡിസംബര്‍ മൂന്നിനാണ് യുവതി ചികിത്സ തേടിയെത്തിയത്. വിളര്‍ച്ചയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ രക്തം കയറ്റാന്‍ നിര്‍ദ്ദേശിച്ചു. ആശുപത്രയിലെ രക്തബാങ്കില്‍ നിന്നാണ് രക്തം സ്വീകരിച്ചത്. പിന്നീട് ഇവര്‍ക്ക് എച്ച.ഐ.വി ബാധ സ്ഥിരീകരിച്ചു.

2016ല്‍ ചെറുപ്പക്കാരന്‍ ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്കായി നല്‍കിയ രക്തമാണ് യുവതിക്കു കയറ്റിയത്. അന്ന് അതുപയോഗിക്കാതെ ആശുപത്രിയിലെ രക്തബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചു. കുറ്റക്കാര്‍ക്കെതിരേ എന്തുനടപടി സ്വീകരിച്ചു, യുവതിയുടെ പുനരധിവാസത്തിന് എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചത്.

തമിഴ്‌നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് എട്ടുമാസം ഗര്‍ഭിണിയായ 24കാരിക്ക് എച്ച്.ഐ.വി. അണുബാധയുണ്ടായത്. കൃത്യമായി പരിശോധിക്കാതെ രക്തം നല്‍കിയ ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  2 days ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  2 days ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  2 days ago
No Image

ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച്‌ ഇന്ത്യയും സൗദിയും

latest
  •  2 days ago
No Image

ഇതിഹാസങ്ങൾക്ക് മുകളിൽ സഞ്ജു; ചരിത്രനേട്ടത്തിൽ വീണ്ടും തിളങ്ങി മലയാളി താരം

Cricket
  •  2 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  2 days ago
No Image

അബൂദബി - അൽ ദഫ്ര റോഡിൽ ​ഗതാ​ഗത നിയന്ത്രണം; രണ്ട് ലെയ്നുകൾ അടച്ചിടും; നിയന്ത്രണം 20 ദിവസം

uae
  •  2 days ago
No Image

ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം നൽകിയില്ല; മൃതദേഹം ഒടുവിൽ 20 രൂപയുടെ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി പിതാവ് ബസ്സിൽ കൊണ്ടുപോയി; ജാർഖണ്ഡ് ആരോഗ്യവകുപ്പിന് നാണക്കേട്‌

National
  •  2 days ago
No Image

In-depth Story : ഒരു കാലത്ത് രാജാക്കന്മാരും വമ്പൻ പണക്കാരും മാത്രം ഉപയോഗിച്ചിരുന്ന പ്രൗഡിയുടെ ആഭരണം, ഇന്ന് ജനകീയമായതോടെ വില ലക്ഷത്തിലേക്ക്

Business
  •  2 days ago
No Image

സ്‌കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുവയസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; അയൽവാസി പിടിയിൽ

crime
  •  2 days ago