HOME
DETAILS

അഴീക്കലില്‍ മെക്കാനിക്കല്‍ ഡ്രഡ്ജിങിനു തുടക്കം

  
backup
August 14, 2017 | 2:56 AM

%e0%b4%85%e0%b4%b4%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തെ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ 'സി.എസ്.ഡി ചന്ദ്രഗിരി' ഉപയോഗിച്ചുള്ള മെക്കാനിക്കല്‍ ഡ്രഡ്ജിങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 19 കോടി രൂപാ ചെലവില്‍ സര്‍ക്കാര്‍ ഒരുക്കിയ ഡ്രഡ്ജര്‍ ഉപയോഗിച്ച് തുറമുഖ ചാനലിന്റെയും ബേസിനിന്റെയും ആഴം ആറുമീറ്ററായി വര്‍ധിപ്പിക്കുന്നതോടെ അഴീക്കല്‍ തുറമുഖത്തു നിന്നുള്ള കപ്പല്‍ ഗതാഗതം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. ആറുമീറ്റര്‍ ആഴത്തിലാണു ഡ്രഡ്ജിങ് പ്രവൃത്തി നടത്തുക.
ഇതു ആറുമാസത്തിനകം പൂര്‍ത്തിയാക്കും. ലക്ഷദ്വീപില്‍ നിന്നുള്ള ഉരുക്കള്‍ അഴീക്കലില്‍ നങ്കൂരമിടാന്‍ ആഴംകുറഞ്ഞ ഭാഗത്ത് നാലുമീറ്റര്‍ ആഴത്തില്‍ ഡ്രഡ്ജ്ങ് നടത്തും. ഇതു ഒരുമാസത്തിനകവും പൂര്‍ത്തിയാക്കും. ലക്ഷദ്വീപില്‍ നിന്നുള്ള ഉരുക്കള്‍ ചരക്കുമായി ബേപ്പൂര്‍, മംഗളൂരു തുറുമുഖങ്ങളില്‍ നിലവില്‍ എത്തുന്നുണ്ട്. ഇവ കണ്ണൂരിലും കൂടി എത്തിക്കുകയാണു ലക്ഷ്യം.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുന്‍ എം.എല്‍.എ എം. പ്രകാശന്‍, തുറമുഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ വിനോദ്, മന്ത്രി കടന്നപ്പള്ളിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പദ്മനാഭന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.പി മനോരമ, തുറമുഖ ഓഫിസര്‍ അശ്വിന്‍ പ്രതാപ്, അഴീക്കല്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം. സുധീര്‍ കുമാര്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ. ശൈലജ, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.വി ദീപക്, സുധീര്‍ ബാബു, കെ.കെ ജയപ്രകാശ്, ടി.പി മനോജ് കുമാര്‍, അജിനേഷ് മാടങ്കര, മുഹമ്മദ് റാഫി, എ.കെ തൃദീപ്, കെ.വി ഷക്കീല്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  5 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  5 days ago
No Image

വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

National
  •  5 days ago
No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  5 days ago
No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  5 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  5 days ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  5 days ago
No Image

ഹൈദരാബാദിൽ കൂട്ടകൊലപാതകം; പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി കൊന്നത് സ്വന്തം കുടുംബത്തെയും പരാതിക്കാരിയുടെ കുടുംബത്തെയും

National
  •  5 days ago
No Image

'തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍..., 1000 മിസൈലുകള്‍ ലോക്ക്ഡ് ആന്‍ഡ് ലോഡഡ്'; ഭീഷണിയുമായി ട്രംപ്

International
  •  5 days ago
No Image

'നീതി കിട്ടും വരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും'; പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അന്‍സിബ ഹസന്‍

Kerala
  •  5 days ago