സംസ്ഥാന പാതയില്‍ പൈപ്പ് നന്നാക്കാനായെടുത്ത കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
കാട്ടാക്കട: പൊട്ടിയ പൈപ്പ് നന്നാക്കാനായി കുഴിയെടുത്തെങ്കിലും ഒരു മാസമായിട്ടും മൂടാത്ത നിലയില്‍. കാളിപ്പാറ പദ്ധതിയുടെ ഭാഗമായി പൈപ്പ് പൊട്ടല്‍ നിത്യമായ മലയോര മേഖലയില്‍ എടുത്ത കുഴിയാണ് അപടകടനിലയില്‍ കിടക്കുന്നത്. കള്ളിക്കാട് മൈലക്കര മങ്കാരമുട്ടത്ത് ഒരു മാസത്തിലേറെയായി കുടിവെള്ള പൈപ്പ് റിപ്പയറിങിന് നാലടി താഴ്ച്ചയില്‍ കുഴിയെടുത്തിരുന്നു. പൈപ്പ് നന്നാക്കുകയും ചെയ്തു. എന്നാല്‍ കുഴി അതേപടി കിടക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിന് മുന്‍പാണ് കുഴിയെടുക്കല്‍ ഉള്‍പ്പടെയുള്ള പണി നടന്നത്. പണി തീര്‍ന്നു പണവും വാങ്ങി കരാറുകാരന്‍ പോയി. പക്ഷേ കുഴി മുടാന്‍ അവര്‍ മിനക്കെട്ടില്ല. കുഴിയെടുത്ത് അത് മൂടിയതിനു ശേഷമാണ് കരാറുകാരന് പണം നല്‍കുന്നത്. എന്നാല്‍ ഇവിടെ മറിച്ചാണ് സംഭവിച്ചത്. പരാതി പറഞ്ഞിട്ടും വാട്ടര്‍ അഥോരിറ്റി അധികൃതര്‍ കൈമലര്‍ത്തുകയാണ്. പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ നിന്ന് അന്‍പത് മീറ്റര്‍ അകലെയാണ് ഈ സ്ഥലം.
കുട്ടികള്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും ഈ കുഴി വന്‍ ഭീഷണിയാണ്. കള്ളിക്കാട്-കളിയിക്കാവിള സംസ്ഥാന പാതയാണിത്. അതിനാല്‍ തന്നെ അപകടങ്ങള്‍ നിത്യമായി മാറിയിട്ടുണ്ട്. . ഇതിന് തൊട്ടരികിലായുള്ള പി.എസ്.സി ക്ലാസിനെത്തുന്ന കുട്ടികളില്‍ പലരും ഈ കുഴിയില്‍ വീണിട്ടുണ്ട്. കാളിപാറ ശുദ്ധജല പദ്ധതിയുടെ ഭാഗമായി പൈപ്പിട്ട കള്ളിക്കാട് പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പൈപ്പ് പൊട്ടല്‍ സ്ഥിരമാണ്. വേണ്ടത്ര പരിശോധനയോ കാര്യക്ഷമമായ രീതിയിലോ അല്ല പൈപ്പിടുന്നത്. അതിനാലാണ് ചെറിയ സമ്മര്‍ദം വന്നാല്‍ പോലും പൈപ്പ് പൊട്ടുന്നതെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."