HOME
DETAILS

കെട്ടിക്കിടക്കുന്ന ലാന്റ് ട്രൈബ്യൂണല്‍ കേസുകള്‍ തീര്‍പ്പാക്കണം: മന്ത്രി

  
backup
December 30 2018 | 03:12 AM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d

കല്‍പ്പറ്റ: ലാന്റ് ട്രൈബ്യൂണലില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയും കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 86,000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. 2019 ജനവരി 22നകം 25000 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യും.
സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങളില്‍ മൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൂടി ഇനിയും ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. നിയമങ്ങളുടെ സങ്കീര്‍ണ സ്വഭാവമാണ് പ്രധാനമായും ഭൂമിയില്‍ ഉടമസ്ഥത നല്‍കുന്നതിന് തടസമാകുന്നത്. മിച്ചഭൂമി, പുറമ്പോക്ക്, നാല് സെന്റ് കോളനികള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിക്കാത്തതിനാല്‍ വസ്തു കൈമാറ്റം, ബാങ്ക് ലോണ്‍, വിദ്യാഭ്യാസ വായ്പ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കുന്നതിന് തടസമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതെല്ലാം പരിഹരിക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പട്ടയം നല്‍കുന്ന ഭൂമിക്ക് യാതൊരു നിയമ തടസങ്ങളിലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും ബോധപൂര്‍വം സേവനങ്ങള്‍ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 425 പട്ടയങ്ങളും 93 കൈവശരേഖകകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
142 ലാന്റ് അസൈന്‍മെന്റ് പട്ടയവും 13 മിച്ചഭൂമി പട്ടയവും 260 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 283 പേര്‍ക്കാണ് കൈവശവകാശരേഖ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം 143 പേര്‍ക്ക് രേഖ വിതരണം ചെയ്തിരുന്നു. ഇതോടെ 236 പേര്‍ക്ക് കൈവശരേഖയായി. വെള്ളരിമല, ചുണ്ടേല്‍, മൂപ്പൈനാട്, വാളാട്, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട് എന്നിവടങ്ങളിലാണ് ഒരു ഏക്കര്‍ ഭൂമി വീതം നല്‍കുന്നത്.
ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിതാ ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, എ.ഡി.എം കെ. അജീഷ്, സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago