റോഡ് കൈയേറ്റക്കാര്‍ക്കെതിരേ നടപടി തുടങ്ങി
വേങ്ങര: റോഡ് അനധികൃതമായി കൈയേറിയവര്‍ക്കെതിരേ നടപടി തുടങ്ങി. പരസ്യ ബോര്‍ഡുകള്‍, കമാനം സ്ഥാപിക്കുക, കെട്ടിടങ്ങളുടെ മുന്‍ഭാഗം ഇറക്കി കെട്ടുക, തുടങ്ങിയ നിയമലംഘനം നടത്തിയവര്‍ക്കെതിരേയാണ് പൊലിസ് സഹായത്തോടെ പൊതുമരാമത്ത് നടപടി തുടങ്ങിയത്.
ഇന്നലെ മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാനപാതയിലെ കൂരിയാടു മുതല്‍ വേങ്ങര വരെ ഭാഗത്താണ് കൈയേറ്റം നീക്കം ചെയ്തത്. റോഡില്‍ കോണ്‍ക്രീറ്റില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ഇരുമ്പു കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി. വരുംദിവസങ്ങളില്‍ റോഡിന്റെ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അബ്ദുല്ല പറഞ്ഞു.
വിവിധ രാഷ്ടിയപാര്‍ട്ടികള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയുടെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു. ചട്ടംലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍, മുന്‍ഭാഗം റോഡിലേക്ക് ഇറക്കികെട്ടിയ വ്യാപാര സ്ഥാപനങ്ങള്‍, പാതയോരത്ത് അനധികൃത വ്യാപാരം നടത്തുന്നവര്‍, നടപ്പാത കൈയേറിയവര്‍ എന്നിവര്‍ക്ക് നോട്ടീസും നല്‍കി.
ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ കൈയേറ്റവും നീക്കം ചെയ്യാത്ത പക്ഷം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കും. ഉടമകളില്‍ നിന്ന് നഷ്ടപരിഹാരവും ഈടാക്കും. ഓവര്‍സിയര്‍മാരായ ലിജു, അഭയദേവ് ഐ.പി പ്രസാദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."