HOME
DETAILS

മറയൂര്‍ ശര്‍ക്കര വില റെക്കോര്‍ഡില്‍ ഉല്‍പ്പാദനക്കുറവ് തിരിച്ചടി

  
backup
August 21 2017 | 04:08 AM

%e0%b4%ae%e0%b4%b1%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b1%e0%b5%86%e0%b4%95



ഇടുക്കി: മറയൂര്‍ ശര്‍ക്കരവില റെക്കോഡില്‍ എത്തിനില്‍ക്കുമ്പോഴും ഉല്‍പ്പാദനക്കുറവ് തിരിച്ചടിയാകുന്നു. മറയൂര്‍ ശര്‍ക്കരയുടെ വില 60 കിലോയ്ക്ക് 3400 വരെ ഉയര്‍ന്നെങ്കിലും മഴക്കുറവ് ഉല്‍പാദനം കുറച്ചതു കര്‍ഷകര്‍ക്കു തിരിച്ചടിയാകും.
കാലവര്‍ഷമഴ കാര്യമായി പെയ്യാത്തതിനാല്‍ ഇപ്പോഴും കരിമ്പിന്‍പാടങ്ങള്‍ കരിഞ്ഞുണങ്ങിത്തന്നെ കിടക്കുകയാണ്. ഇടവിട്ടു മഴ പെയ്യുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്കു ഗുണമാകുന്നില്ല. ഇപ്പോഴും മറയൂര്‍ ശര്‍ക്കരയ്ക്കു തറവില ലഭ്യമായിട്ടില്ല. കര്‍ഷക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തകരില്‍ ഏറിയപങ്കും ഇടനിലക്കാരായ കച്ചവടക്കാരാണ്.
ഓണവിപണി ലക്ഷ്യമിട്ടു തമിഴ്‌നാട്ടില്‍നിന്നു വ്യാജശര്‍ക്കര എത്തുന്നത് തിരിച്ചടിയാകുന്നുണ്ട്. രുചിമേന്മകൊണ്ടും ഗുണമേന്മകൊണ്ടും പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയ്ക്കു വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.
ഇതിനു വിപണിയില്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന ശര്‍ക്കരയെക്കാള്‍ ഉയര്‍ന്ന വില ലഭിക്കുകയും ചെയ്യും. വിപണിയിലെ മറയൂര്‍ ശര്‍ക്കരയുടെ പ്രിയം മുതലെടുത്താണ് ഉല്‍പാദനച്ചെലവും ഗുണനിലവാരവും കുറഞ്ഞ തമിഴ്‌നാടന്‍ വ്യാജശര്‍ക്കര മറയൂര്‍ ശര്‍ക്കരയ്‌ക്കൊപ്പം വിറ്റഴിക്കുന്നത്.
പരമ്പരാഗതമായി മറയൂര്‍ ശര്‍ക്കര നിര്‍മിക്കുന്നവരെ ഉപയോഗിച്ചു തമിഴ്‌നാട്ടിലെ ശര്‍ക്കര ഉല്‍പാദന കേന്ദ്രങ്ങളിലാണു മറയൂര്‍ ശര്‍ക്കര കൃത്രിമമായി നിര്‍മിക്കുന്നത്. തമിഴ്‌നാട് ശര്‍ക്കരയുടെ പുളിപ്പുരസം ഒഴിവാക്കാനായി ശര്‍ക്കരയില്‍ പഞ്ചസാരയും കുമ്മായവും ചേര്‍ത്താണു വ്യാജന്റെ നിര്‍മാണം. മറയൂരിലെ ഒന്നാംതരം ശര്‍ക്കരയ്ക്കു പച്ചകലര്‍ന്ന ബ്രൗണ്‍ നിറമാണ്.
വേനല്‍ക്കാലത്ത് ഉല്‍പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരയ്ക്കു കറുപ്പുനിറവും ഉണ്ടാകും. വേനലില്‍ വിളഞ്ഞ കരിമ്പ് ഉപയോഗിച്ചു നിര്‍മിക്കുന്നതിനാല്‍ ഇപ്പോള്‍ വിപണിയിലുള്ള യഥാര്‍ഥ മറയൂര്‍ ശര്‍ക്കരയ്ക്കും കറുത്ത നിറമാണ്. എന്നാല്‍, ഇപ്പോഴും തമിഴ്‌നാട്ടില്‍നിന്നെത്തുന്ന വ്യാജനു മായം ചേര്‍ത്ത ഒന്നാംതരം ശര്‍ക്കരയുടെ നിറമാണുള്ളത്.
ആരോഗ്യത്തിനു ഹാനികരമായ ഹൈട്രോസ് എന്ന രാസവസ്തു അമിതമായി ചേര്‍ത്താണു നിറം കൃത്രിമമായി നിലനിര്‍ത്തുന്നത്. പച്ചകലര്‍ന്ന ബ്രൗണ്‍ നിറമുള്ളതാണു മറയൂര്‍ ശര്‍ക്കര എന്ന ധാരണ ചൂഷണം ചെയ്തു വ്യാജന്‍ വില്‍പന നടത്തുന്നവര്‍ വന്‍ ലാഭം കൊയ്യുകയാണ്.
ഓണക്കാലത്തു മറയൂര്‍ ശര്‍ക്കരയുടെ വില റെക്കോര്‍ഡിലെത്തിയതിനു പിന്നില്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനമാണ്. മറയൂര്‍ ശര്‍ക്കരയ്ക്കു മുന്‍കാലങ്ങളില്‍ വിപണിയില്‍ ന്യായവില ലഭിച്ചിരുന്നെങ്കിലും കര്‍ഷകര്‍ക്കു തുച്ഛമായ വിലയാണു ലഭിച്ചിരുന്നത്.
കര്‍ഷകരില്‍നിന്ന് ഇടനിലക്കാരായ കച്ചവടക്കാര്‍ കുറഞ്ഞ വിലയ്ക്കു വാങ്ങി വാങ്ങി ജില്ലയ്ക്കു വെളിയില്‍ ഉയര്‍ന്ന വിലയ്ക്കു വിറ്റഴിക്കുകയായിരുന്നു പതിവ്.
പാട്ടത്തിനെടുത്ത ഭൂമിയില്‍ വട്ടിപ്പലിശയ്ക്കു പണം വാങ്ങിയും ഇടനിലക്കാരില്‍നിന്നു മുന്‍കൂര്‍ പണം വാങ്ങിയുമാണ് മേഖലയില്‍ കരിമ്പു കൃഷി ചെയ്തു വരുന്നത്.
മറയൂരില്‍ ഈ ഓണത്തിനു സ്വയംസഹായ സംഘങ്ങള്‍ സജീവമായതോടെ കര്‍ഷകര്‍ക്കു ന്യായവില നല്‍കി നേരിട്ടു കര്‍ഷകരില്‍നിന്ന് എടുക്കാന്‍ തുടങ്ങി.
മറയൂര്‍ ശര്‍ക്കരയ്ക്കു ഡിമാന്‍ഡ് വര്‍ധിച്ചതും ശര്‍ക്കരയ്ക്കു ന്യായവില ലഭിക്കാന്‍ കാരണമായി.
മഹാഡ് (മറയൂര്‍ ഹില്‍സ് അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി), മറയൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, മറയൂര്‍ ശര്‍ക്കര ഉല്‍പാദക സംഘം എന്നിവയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശര്‍ക്കര ഉല്‍പാദക -വിപണന സംഘങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago