ജപ്പാന്‍ കുടിവെള്ള പദ്ധതി: ഫറോക്കില്‍ ഗാര്‍ഹിക കണക്ഷന്‍ നടപടികള്‍ തുടങ്ങി
ഫറോക്ക്: ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്നു ഫറോക്ക് നഗരസഭയിലെ വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
ആദ്യഘട്ടത്തില്‍ കരുവന്‍തിരുത്തി മേഖലയില്‍പ്പെട്ട യതീംഖാന, മാട്ടുമ്മല്‍ റോഡ്, ചെനപ്പറമ്പ് റോഡ്, വെസ്റ്റ് നല്ലൂര്‍, പള്ളിത്തറ ക്ഷേത്രം, പാണ്ടിപ്പാടം, മുക്കോണം, തെക്കെതല, ചാലക്കല്‍, മൂന്നടിപ്പാടം, പാലയില്‍പ്പടി റോഡ്, മഠത്തില്‍പ്പാടം, കാരങ്ങോത്തില്‍ റോഡ്, കരുവന്‍തിരുത്തി പുഞ്ചിരി ബസ് സ്റ്റോപ്പ് റോഡ്, ഓലശ്ശേരിക്കടവ് റോഡ് എന്നിവിടങ്ങളിലാണ് കണക്ഷന്‍ നല്‍കുന്നത്.
റോഡിനിരുവശത്തും 60 മീറ്റര്‍ പരിധിയിലുള്ള വീടുകളില്‍നിന്ന് നേരിട്ടു വിവരങ്ങള്‍ ശേഖരിച്ചു സാധ്യത പരിശോധിച്ച ശേഷമാണ് അപേക്ഷ സ്വീകരിക്കുക. ഇതിനായി മേഖലയിലെ എല്ലാ വീടുകളെയും സംബന്ധിച്ചുളള സര്‍വ്വെ വാട്ടര്‍ അതോറിറ്റി നടത്തും. കണക്ഷന്‍ ആവശ്യമുള്ളവര്‍ നിര്‍ദിഷ്ട ഫോറത്തില്‍ വിശദവിവരം നല്‍കണം. വിവരങ്ങള്‍ക്കായി 8289940574, 8547605708, 9946417254 നമ്പറുകളില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."