HOME
DETAILS

മന്ത്രി തോമസ് ചാണ്ടിയുടെ ധനസഹായം ഉഴവൂര്‍ വിജയന്റെ കുടുംബം മടക്കി അയച്ചു

  
backup
August 25 2017 | 19:08 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86


കോട്ടയം: അന്തരിച്ച എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് മന്ത്രി തോമസ് ചാണ്ടി നല്‍കിയ ധനസഹായം അദ്ദേഹത്തിന്റെ കുടുംബം മടക്കി അയച്ചു. വിജയന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും എന്‍.സി.പിയിലെ ഒരു വിഭാഗം നേതാക്കളും രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് അയച്ച തുക വിജയന്റെ ഭാര്യ ചന്ദ്രമണി മന്ത്രിയുടെ പേരില്‍ ഡി.ഡിയായി മടക്കിയച്ചത്. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ മന്ത്രി തോമസ് ചാണ്ടി വിജയനെ കാണാനെത്തിയിരുന്നു. മരണത്തിന് മൂന്നുദിവസം മുന്‍പായിരുന്നു ഇത്. മടങ്ങുന്നതിന് മുന്‍പായി മന്ത്രി വിജയന്റെ കൈയില്‍ ഒരുകവര്‍ വച്ചുകൊടുത്തിരുന്നു. പിന്നീട് വിജയന്‍ ആവശ്യപ്പെട്ട പ്രകാരം ഭാര്യ കവര്‍ തുറന്നുനോക്കിയപ്പോഴാണ് 50,000 രൂപയാണെന്ന് മനസിലായത്. തുടര്‍ന്ന് ഈ തുക തോമസ് ചാണ്ടിക്ക് തിരിച്ചുനല്‍കണമെന്ന് അദ്ദേഹം ഭാര്യയോട് നിര്‍ദേശിച്ചിരുന്നു.
ആശുപത്രിയില്‍ ഗുരുതര നിലയില്‍ കഴിയവെ ഉഴവൂരിന്റെ കൈയില്‍ തോമസ് ചാണ്ടി പണം നല്‍കിയിട്ടു പോയത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്ന് എന്‍.സി.പി നേതാക്കളായ റാണി സാംജിയും സതീഷ് കല്ലക്കുളവും സാംജി പഴേപ്പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രോഗം മൂര്‍ച്ഛിച്ച് ഐ.സി.യുവില്‍ കഴിയുന്നയാളുടെ കൈയില്‍ പണംവച്ചുകൊടുക്കുന്ന ലോകത്തിലെ ആദ്യവ്യക്തി തോമസ് ചാണ്ടിയായിരിക്കും. അതിനുശേഷമാണ് ഉഴവൂരിന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. നേരത്തെ രോഗബാധിതനായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ കിടന്നപ്പോഴും വീട്ടില്‍ വിശ്രമത്തിലായിരുന്നപ്പോഴും ഒരിക്കല്‍പ്പോലും ഉഴവൂര്‍ വിജയനെ സന്ദര്‍ശിക്കാതിരുന്നയാളാണ് തോമസ് ചാണ്ടി . അതേസമയം, മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയും നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. തോമസ് ചാണ്ടി ആശുപത്രിയില്‍ വന്നുപോയശേഷം ഉഴവൂര്‍ വിജയന്‍ കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചെന്നാണ് മൊഴി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  21 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  21 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  21 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  21 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  21 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  21 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  21 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  21 days ago