കുമ്പള പഞ്ചായത്തില്‍ 24 ഗ്രാമീണ റോഡുകള്‍ക്ക് 86 ലക്ഷം രൂപയുടെ ഭരണാനുമതി
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള 86 ലക്ഷം രൂപയുടെ വിവിധ പ്രവര്‍ത്തികള്‍ക്കു ഭരണാനുമതി ലഭിച്ചു. കുമ്പള ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുമാറ്റുവാനുള്ള തുകയും ഇതില്‍ ഉള്‍പ്പെടും.
കെ.കെ പുറംലിങ്ക് റോഡ് ണ്ടേകണ്ടാണ്ടണ്‍ക്രീറ്റ് മൂന്നു ലക്ഷം, പേരാല്‍ ലീഗ് ഓഫിസ് ശിഹാബ് തങ്ങള്‍ റോഡ് മൂന്നു ലക്ഷം, ആച്ഛഗോളി പെല്‍ത്തടുക്ക റോഡ് മൂന്നു ലക്ഷം, കുണ്ടംകറടുക്ക ശ്മശാനം ഗ്രൗണ്ട് നവീകരണം രണ്ടു ലക്ഷം, കുമ്പളപടുമന ബീച്ച് റോഡ് 2.5 ലക്ഷം, മൊഗ്രാല്‍ കോട്ടലിങ്ക് റോഡ് മൂന്നു ലക്ഷം, എന്‍.എച്ച്. കോട്ടറോഡ് മൂന്നു ലക്ഷം, മുഹിയദ്ധീന്‍ മസ്ജിദ് പി.കെ നഗര്‍ ദിഡുമ റോഡ് നാലു ലക്ഷം, ലക്ഷ്മി നാരായണ ടെമ്പിള്‍ റോഡ് മൂന്നു ലക്ഷം, മൊഗ്രാല്‍ ജുമാ മസ്ജിദ് റോഡ് കോണ്‍ ഗ്രീറ്റ് 2.5 ലക്ഷം, കാര്‍ത്തി ഗോളി ബജെപ്പ റോഡ് മൂന്നു ലക്ഷം, നിത്യാനന്ദമടീ റോഡ് കോണ്‍ ഗ്രീറ്റ് 3.3ലക്ഷം, ഊജാര്‍മഡ്വ റോഡ് 2.5ലക്ഷം, എന്‍.എച്ച്.മാട്ടംകുഴി റോഡ് കോണ്‍ക്രീറ്റ് മൂന്നു ലക്ഷം, ഇച്ചിലംപാടി കൊറംകള റോഡ് 2.5 ലക്ഷം, കൊടിയമ്മ മഡ്വ റോഡ് 3.5ലക്ഷം, ഊജാര്‍ കൊടിയമ്മ സ്‌കൂള്‍ റോഡ് നാലു ലക്ഷം, കഞ്ചികട്ട കോട്ട കാര്‍റോസ് അഞ്ചു ലക്ഷം, ചൂരിത്തടുക്ക ഊജാര്‍ റോഡ് 3 .5 ലക്ഷം, നാരായണമംഗലം അനന്തപുരം ണ്ടൈബണ്ടപാസ് റോഡ് മൂന്നു ലക്ഷം, എണ്ടന്‍.എച്ച്.ടി.വി.എസ് ലിങ്ക് റോഡ് കോണ്‍ ഗ്രീറ്റ് 2.5ലക്ഷം, ആരിക്കാടി കുന്നില്‍ ലക്ഷം വീട് കോളനി റോഡ് ഒരു ലക്ഷം, സൂരംബയല്‍ മുജും കാവ് ടെമ്പിള്‍ റോഡ് 10 ലക്ഷം, മുഹിയദ്ധീന്‍ മസ്ജിദ് ബംബ്രാണ ജുമാ മസ്ജിദ് റോഡ് 7 .5ലക്ഷം കൂടാതെ കുമ്പള ബസ് സ്റ്റാന്‍ഡ് ഷോപ്പിംങ്ങ് കോംപ്ലക്‌സ് പൊളിച്ചുമാറ്റുന്നതിനും ഭരണാനുമതിയായി.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നു കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ടരീകാക്ഷ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."