HOME
DETAILS
MAL
സബ്‌രജിസ്ട്രാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ
backup
August 11 2016 | 19:08 PM
ചക്കരക്കല്ല്: ഭാഗാധാരങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ ജയരാജന്‍ അധ്യക്ഷനായി. കെ.സി മുഹമ്മദ് ഫൈസല്‍, പൊന്നമ്പേത്ത് ചന്ദ്രന്‍, എന്‍.പി ശ്രീധരന്‍ സംസാരിച്ചു. കൂത്തുപറമ്പില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണനും തലശ്ശേരിയില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി.എന്‍ ജയരാജനും കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. ടി.ഒ മോഹനനും പയ്യന്നൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."