ബലിപെരുന്നാള്‍ ആഘോഷം അര്‍ഥപൂര്‍ണമാക്കണം: സംയുക്ത ജമാഅത്ത്
കാഞ്ഞങ്ങാട്: ബലി പെരുന്നാളാഘോഷം മാനവ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരമായിത്തീരും വിധം ആഘോഷിക്കാന്‍ വിശ്വാസികള്‍ സജ്ജരാകണമെന്നു കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു. സൃഷ്ടിനാഥനു മുന്നില്‍ ദേശ, ഭാഷ വേഷ വൈവിധ്യങ്ങള്‍ക്കതീതമായി മാനവരെല്ലാം സമന്മാരെന്ന വിശ്വമാനവികതയുടെ ഉജ്ജ്വല ഗീതങ്ങള്‍ തീര്‍ത്തു മക്കയില്‍ ലക്ഷക്കണക്കിനാളുകളുടെ ഹജ്ജ് കര്‍മ്മത്തിനു ശേഷം നവജാതശിശുവിന്റെ പരിശുദ്ധി കൈവരിക്കുന്നതിനു പിന്നാലെയാണു ബലിപെരുന്നാള്‍ കടന്നുവരുന്നത്.
മാനവികത അത്യന്തം ആപല്‍ക്കരമാംവിധം ഭീഷണി നേരിടുന്ന കാലത്തു മനുഷ്യ മഹത്വവും സമത്വവും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ച പ്രവാചക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ജീവിതം തന്നെ പ്രബോധനമാക്കിത്തീര്‍ക്കുകയും ചെയ്താല്‍ മാത്രമെ സമകാലിക മാനവികത അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുകയുള്ളുവെന്നും ഇവര്‍ പറഞ്ഞു.
അതിനാല്‍ ആത്മത്യാഗത്തിന്റെ ഓര്‍മ പെരുന്നാളിനോടു പൂര്‍ണമായി നീതി പുലര്‍ത്തി കൊണ്ടാവണം പെരുന്നാളാഘോഷം. അതിനു വിഘാതമാകുന്ന ഒരു അരുതായ്മയും പെരുന്നാളാഘോഷത്തിന്റെ ഭാഗമായി വിശ്വാസികളില്‍ നിന്നുണ്ടാകാന്‍ പാടില്ലെന്നും സംയുക്ത ജമാഅത്ത് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."